കാലം മായ്ക്കാത്ത ഓർമ്മകൾ part 2

Posted by

കാലം മായ്ക്കാത്ത ഓർമ്മകൾ part 2

Kaalam Maikkatha Ormakal PART-02 bY: കാലം സാക്ഷി


ഈ കഥയുടെ ആദ്യ ഭാഗം വായിച്ച പലർക്കും ഒന്നും മനസ്സിലായില്ല എന്ന് ലഭിച്ച കമന്റ്കളിൽ നിന്നും മനസ്സിലായി. പലരും അവർക്കറിയാവുന്ന രീതിയിൽ അതിനെ വ്യാഖ്യാനിൽക്കാൻ സ്രമിച്ചതും ശ്രദ്ധയിൽപ്പെട്ടു. ഏതായാലും ആദ്യഭാഗത്തിന്റെ ഒരു ചെറിയ വിശദീകരണം ഈ ഭാഗത്ത് ഉൾപ്പെടുത്താൻ ഞാൻ തീരുമാനിച്ചത് അത് കൊണ്ടാണ്. ഒന്നാമത്തെ കാര്യം എന്ത്കൊണ്ട് കഥ ഇങ്ങനെ തുടങ്ങി? അതിന്റെ ഉത്തരം ഒന്ന് പേജ് കുറഞ്ഞതിന് കാരണം ആദ്യ പരീക്ഷണം എന്ന രീതിയിൽ ഞാൻ എഴുതിയതാണ് എന്നതാണ്. രണ്ടാമത് ഈ കഥ മനസ്സിലാകാത്ത രീതിയിൽ ആയത് കഥയിലെ നായകൻ ആരംഭിക്കുന്ന ഒരു യാത്രയുടെ ആരംഭം പറഞ്ഞു തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിന്റെ കാരണം പറയാൻ ഇത് കൃത്യ സമയം അല്ലെന്ന് തോന്നിയത് കൊണ്ടാണ്. പിന്നെ അവന്റെ ലക്ഷ്യങ്ങൾ മറിക്കൊണ്ടിരിക്കുന്നതിനാൽ അവന്റെ ജീവിതത്തിലെ ഒരു ഭയാനക സംഭവം പറഞ്ഞു തുടങ്ങാം എന്നു കരുതി. അവന്റെ ഈ ഒളിച്ചാട്ടത്തിന്റെ കാരണം ഈ ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. അത് യാത്രയുടെ ഒരു ഭാഗത്ത് വെച്ച് നമുക്ക് മനസ്സിലാകാം. ഏതായാലും ആരും അതിന് എ സർട്ടിഫിക്കറ്റ് പ്രദീക്ഷികണ്ട. പറഞ്ഞു ബോറടിപ്പിക്കുന്നില്ല നമുക്ക് കഥ തുടരാം.

ആദ്യഭാഗത്തിന്റെ തുടർച്ച……

 

അവൻ നടന്ന വഴികൾ അവനുതന്നെ അറിയുമായിരുന്നില്ല. ഒടുവിൽ അവൻ ഒരു ചെറിയ വെളിച്ചം കണ്ടെത്തി. ഏതോ വീട്ടിൽ നിന്നും വരുന്ന പഴയ incandescent ബൾബിന്റെ വെളിച്ചം ആണെന്ന് അവൻ കരുതി അത് ലക്ഷ്യമാക്കി അവൻ നടന്നു.ഒരു ചെറിയ തകടത്തിൽ കൂടിയാണ് അവൻ നടക്കുന്നത് എന്ന് അവനു തോന്നി.അവൻ വേഗത്തിൽ ആ വെളിച്ചം കണ്ട സ്ഥലത്തേക്ക് നടന്നു. ഒടുവിൽ അവൻ ആ വെളിച്ചത്തിന് വളരെ അടുത്തെത്തി. പെട്ടെന്ന് ഒരു ടോർച് ലൈറ്റ് അവനു നേരെ വരുന്നത് അവൻ കണ്ടു. തന്റെ കയ്യിലുള്ള മൊബൈലിന്റെ വെളിച്ചം തന്റെ അടുത്തേക്ക് അയാളെ നയിക്കും എന്ന് മനസ്സിലാക്കിയ അവൻ പെട്ടെന്ന് തന്നെ തന്റെ കയ്യിലുള്ള മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്തു. ആ ടോർച് ലൈറ്റ് ചുറ്റും ആർക്കോ വേണ്ടി പരത്തുന്നത് അവൻ കണ്ടു. ഇയാൾ ആരാണെന്നും താൻ തേടി വന്ന വെളിച്ചം എന്താണെന്നും മനസ്സിലാക്കാനായി അവൻ സുരക്ഷിമായ ഒരു സ്ഥലത്തേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *