വിശ്വകര്‍മ്മാവ് മനുഷ്യനെ ഉണ്ടാക്കാനുള്ള ചെളി എടുത്ത് പണിക്കാര്‍ക്ക് നല്‍കി. എന്നിട്ട് റസ്റ്റ് എടുക്കാന്‍ പോയി. കുറെ കഴിഞ്ഞ് ഒരുത്തന്‍ ചെന്നു പറഞ്ഞു “അണ്ണാ, ഞങ്ങള്‍ രണ്ടിനെയും ഉണ്ടാക്കി, വന്നൊന്നു കണ്ടു നോക്ക്”
റസ്റ്റ് മുറിഞ്ഞതിന്റെ ദേഷ്യത്തില്‍ അദ്ദേഹം ചെന്നു നോക്കി. നോക്കിയപ്പോള്‍ രണ്ടും ഒരേപോലെ തന്നെ ഇരിക്കുന്നു.
“ഇത് എന്തരടെ..രണ്ട് അപ്പികളും ഒരേപോലെ..” പുള്ളി പണിക്കാരോട് ചൂടായി. അവന്മാര്‍ എന്ത് ചെയ്യണം എന്നറിയാതെ തല ചൊറിഞ്ഞു നിന്നപ്പോള്‍ വിശ്വകര്‍മ്മാവിന് കലിപ്പ് കയറി.
പുള്ളി നേരെ ചെന്നു ആണിന്റെ നെഞ്ചില്‍ നിന്നും കുറെ ചെളി എടുത്ത് പെണ്ണിന്റെ നെഞ്ചിലും പെണ്ണിന്റെ കാലിന്റെ ഇടയില്‍ നിന്നും കുറെ ചെളി എടുത്ത് ആണിന്റെ കാലിന്റെ ഇടയിലും വച്ചു.
“ഇപ്പ നോക്കിനെടെ..എങ്ങനുണ്ട്…” പുള്ളി ചോദിച്ചു. അവന്മാര്‍ തലകുലുക്കി.
“ഇനി ഇവന്മാര് വേറെ വല്ല പണീം ഒപ്പിക്കുന്നതിനു മുന്പ് ജീവന്‍ കൊടുത്തേക്കാം” എന്ന് മനസ്സില്‍ പറഞ്ഞ്കൊണ്ട് ഇരുവര്‍ക്കും പുള്ളി ജീവന്‍ നല്‍കി. ജീവന്‍ വച്ചപ്പോള്‍ ആണ് തന്റെ നെഞ്ചിലെ ചെളി പെണ്ണ് കൊണ്ടുപോയതും പെണ്ണിന്റെ കാലിന്റെ ഇടയിലെ ചെളി ആണ് കൊണ്ടുപോയത് അവളും കണ്ടു. ഇരുവരും വിശ്വകര്‍മ്മാവിനോട് തട്ടിക്കയറി.
“താന്‍ എന്നാ പണിയാ ഈ കാണിച്ചത്..മര്യാദക്ക് എന്റെ ചെളി തിരിച്ചു താടോ..ഇല്ലേല്‍..”
ആണും പെണ്ണും അദ്ദേഹത്തെ വിരട്ടി. പണിക്കാര്‍ ഓടി രക്ഷപെട്ടു. വിശ്വകര്‍മ്മാവ് കുടുങ്ങി. അപ്പോള്‍ അദ്ദേഹത്തിനൊരു ബുദ്ധി തോന്നി.
“എടേയ് അപ്പി..നീ അവള്‍ടെ നെഞ്ചിലുള്ള ചെളി പറിച്ച് എടുത്തോ…” എന്നിട്ട് പെണ്ണിനോട് പറഞ്ഞു “എടി ചെല്ലക്കിളി..നീ അവന്റെ കാലിന്റെ എടേല്‍ ഉള്ളത് എടുത്ത് നിന്റെ കാലിന്റെ എടേല്‍ വച്ചോ..ഞായ് പോണു..”
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം തടിയൂരി. അന്നുമുതല്‍ ഇരുവരും അവരവരുടെ സാധനം തിരികെ വാങ്ങാനുള്ള ശ്രമം തുടരുകയാണ്.