‘താൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സഹായിക്കുന്നു. ഇതിനൊക്കെ എങ്ങനെ ഞാൻ കണക്കു തീർക്കുമെട്രോ?’ വിൽഫ്രഡ് കാറിൽനിന്ന് ചില പ്ളാസ്റ്റിക്ക് ക്യാരിബാഗുകൾ എടുക്കുന്നതിനിടയിൽ മറുപടി നൽകി. “എടോ. മനുഷ്യനെന്നു പറഞ്ഞാൽ പരസ്പരം സഹായിക്കാനുള്ളവരാ. ഇതൊക്കെ എന്റെയൊരു സഹായം. അത്രേതം കണ്ടാൽ മതി താൻ.’ ‘എനിക്കൊരുപാട് പണമുണ്ട്.
അതിൽ കുറച്ച് ഞാൻ തനിക്കു തന്നു സഹായിച്ചതുകൊണ്ട് എന്റെ സമ്പാദ്യം ഇല്ലാതാകത്തില്ല. കിണറ്റിൽനിന്ന് വെള്ളം കോരിയാൽ വീണ്ടും നിറയത്തില്ലേ. അതുപോലെയാണ് എന്റെ കാര്യം’ വിൽഫ്രഡ് അതും പറഞ്ഞ് റോസിനെ ഒന്നു നോക്കി. അവൾ മുഖം വെട്ടിത്തിരിച്ച് അകത്തേക്കു നടന്നു. അവളുടെ നിതംബചലനത്തിൽ ഒരു നിമിഷം വിൽഫ്രഡിന്റെ കണ്ണുകൾ തറഞ്ഞുനിന്നു. കീഴ്ച്ചുണ്ടു കടിച്ച് അയാൾ ഒന്നു ചിരിച്ചു. റോസ് നേരെ തന്റെ മുറിയിലേക്കു പോയി. വിൽഫ്രഡും തോമസും വീടിനുള്ളിലേക്കു കയറി. അകത്തേക്ക് കാൽ വച്ചതേ തോമസ് ശബ്ദമുയർത്തി വിളിച്ചു. ‘ജാൻസീ. എടീജാൻസീ.’ഓ.’
അടുക്കളയിൽ നിന്ന് ജാൻസിയുടെ ശബ്ദം കേട്ടു. ‘നീ ഇങ്ങോട്ടൊന്നു വന്നെടി. എന്തൊക്കെയാ വിൽഫ്രഡ് കൊണ്ടുവന്നിരിക്കുന്നതെന്നൊന്നു നോക്കിയേ…
റോസ് വാതിൽക്കലേക്ക് നീങ്ങിനിന്ന് മറ്റാരും കാണാതെ ആ രംഗം വീക്ഷിച്ചു. മുഖത്തൊരു കുസ്യതിച്ചിരിയുമായി ജാൻസി എത്തി. വിടർന്ന കണ്ണുകൾകൊണ്ട് പ്രേമഭാവത്തിൽ അവൾ വിൽഫ്രഡിനെ നോക്കി. “അല്ലേലും ഈ അച്ചായനിങ്ങനാ, ഓരോ തവണ വരുമ്പഴും ഇങ്ങനോരോന്ന് കെട്ടിപ്പൊതിഞ്ചോണ്ടുവരും.’ വിൽഫ്രഡ് അവളെ നോക്കി ഒന്നു കണ്ണിറുക്കി. പിന്നെ പ്ളാസ്റ്റിക്ക് ക്യാരിബാഗുകൾ മേശപ്പുറത്തുവച്ചു. ഒരെണ്ണമെടുത്ത് ജാൻസിക്ക് നീട്ടി.
‘ഒരു സാരിയാ. ബനാറസിന്റെ ഒറിജിനൽ പട്ട്’ ജാൻസി അത് വാങ്ങി തുറന്നു. സാരി പുറത്തെടുത്തു. മജന്തയിൽ പൂക്കളും കസവും തുന്നിയ സാരി. “ഇതിനൊത്തിരി വിലയായിക്കാണുമല്ലോ അച്ചായാ…’ അവളുടെ ശബ്ദത്തിൽ ആഹ്ളാദം തിങ്ങി. ‘വെറുതെ എന്തിനാ ഇങ്ങനെ കാശു കളയുന്നത്?’ ‘ഓ.’ വിൽഫ്രഡ് നിസ്സാരഭാവത്തിൽ പറഞ്ഞു. ‘ഏഴായിരത്തി അഞ്ഞു്റു രൂപ. അഗ്രേതയുള്ള.’ തോമസ് അഭിമാനത്തോടെ നിന്നു. “എന്റെ കൂട്ടുകാരൻ ഇങ്ങനാടീ ജാൻസീ…’ ജാൻസി അതു ശ്രദ്ധിക്കാതെ വിൽഫ്രഡിനെ നോക്കി ഒന്നു കണ്ണിറുക്കി. എല്ലാം കണ്ടുനിന്നിരുന്ന റോസ് പല്ലു ഞെരിച്ചു. അപ്പോൾ വിൽഫ്രഡ് അടുത്ത കവർ എടുത്തു. ‘റോസെന്തിയേ? ഇത് അവൾക്കുള്ളതാ. ഒരു ചുരിദാർ.’ കേട്ടതേ റോസ് പിന്നോക്കം മാറി. അപ്പോൾ ജാൻസിയുടെ ശബ്ദം കേട്ടു. ‘റോസ്. എടീറോസീ. ഇങ്ങോട്ടു വന്നേടീ…’
അവൾ അനങ്ങിയില്ല. വീണ്ടും ജാൻസി വിളിച്ചു. ഇത്തവണ അവൾ അങ്ങോട്ടുചെന്നു. അറിഞ്ഞാൽ ചാച്ചൻ മാത്രമല്ല അമ്മയും തന്നെ ശകാരിക്കുമെന്ന് അവൾക്കറിയാം. മുറിയിൽ ചെന്നതേ അവൾ ആ കവർ കിടക്കയിലേക്ക് വലിച്ചൊരു ഏറുകൊടുത്തു. അലും കഴിഞ്ഞപ്പോൾ അമ്മയുടെ വിളി വീണ്ടും കേട്ടു. ‘
എടീ റോസി. നീയിതെന്തെടുക്കുവാ.
ആ ചുരിദാറിട്ടോണ്ട് ഇങ്ങോട്ടൊന്നു വരാൻ.’ അനിഷ്ടത്തോടെയാണെങ്കിലും റോസ് അതു ധരിച്ചു. നിറമോ ഭംഗിയോ ഒന്നും നോക്കിയില്ല. ഡൈനിംഗ് റൂമിൽ അവൾ എത്തി. തോമസും വിൽഫ്രഡും മദ്യസേവ തുടങ്ങിക്കഴിഞ്ഞിരുന്നു. ജാൻസി അവർക്ക് അപ്പവും താറാവുകറിയും വിളമ്പിക്കൊണ്ടിരിക്കുന്നു. ‘കേട്ടോ തോമസേ.’ വിൽഫ്രഡ് പറയുകയാണ്.
‘തന്റെ ഭാര്യേടെ കൈപ്പുണ്യമുണ്ടല്ലോ. ഇതിന്റെ പത്തിലൊന്നു പോലുമില്ല എന്റെ ഭാര്യയ്ക്ക് എന്തോന്നുണ്ടാക്കിയാലും ഒരുപോലിരിക്കും…’ ആ പ്രശംസയിൽ ജാൻസി മാറിടം ഇളക്കിച്ചിരിച്ചു. ‘ഹായ്. എത്ര നല്ല ചുരിദാറാ ഇത്. അല്ലേ അച്ചായാ? ജാൻസി ചോദിക്കുന്നതുകേട്ട് വിൽഫ്രഡും തോമസും തലതിരിച്ച് റോസിനെ നോക്കി.
‘സത്യം.’ വിൽഫ്രഡ് പറഞ്ഞു.
‘ഇപ്പോൾ റോസിനെ കണ്ടാൽ ഈ ക്രിസ്തുമസ് രാത്രിയിൽ മാനത്തുനിന്നിറങ്ങിവന്ന മാലാഖയാണെന്നേ തോന്നു.’ പറയുമ്പോൾ അയാളുടെ കണ്ഠകൾ അവളുടെ മുഴുത്തമാറത്തായിരുന്നു. റോസ് ഒന്നു പുളഞ്ഞുപോയി. അല്പനേരം അവിടെനിന്നിട്ട് ഒന്നും മിണ്ടാതെ അവൾ പിൻവാങ്ങി.
വിൽഫ്രഡ് വളരെ സാവധാനം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. മദ്യം അല്ലാലുമായി സിപ്പ് ചെയ്തു. എന്നാൽ തോമസാകട്ടെ, ഗ്ലാസിൽ നിറയുന്ന മദ്യം ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു.