“നമസ്കാരം സാര്‍” മധുവിന്റെ അമ്മായിയപ്പന്‍ വിനയത്തോടെ പറഞ്ഞു.
“ബെന്നി..അങ്ങനെ വിളിച്ചാല്‍ മതി” ബെന്നി പുഞ്ചിരിയോടെ പറഞ്ഞു.
“ഉണ്ണാന്‍ എടുക്കട്ടെ എന്ന് ചോദിയ്ക്കാന്‍ പറഞ്ഞു”
“പിന്നെന്താ..അച്ഛന്‍ മദ്യപിക്കുമോ?” ബെന്നി ചോദിച്ചു.
“വല്ലപ്പോഴും” അയാള്‍ പല്ലുകള്‍ മൊത്തം കാട്ടി ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു.
“എടാ മധു..അച്ഛനും ഒരെണ്ണം ഒഴിക്ക്”
“അയ്യോ വേണ്ടാരുന്നു..” അയാള്‍ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ ആ മുഖത്തെ ആക്രാന്തം ബെന്നി തിരിച്ചറിഞ്ഞു.
അയാള്‍ക്ക് മധു ഒരു പെഗ് ഒഴിച്ചു നല്‍കി. ഒപ്പം അവനും ഒരെണ്ണം അടിച്ചു.
“ഇത്ര നല്ല മനസുള്ള ഒരു മൊതലാളിയെ എന്റെ മോന് കിട്ടിയല്ലോ..എനിക്ക് സന്തോഷമായി”
ഒറ്റ പെഗ്ഗില്‍ തന്നെ പൂസായ അമ്മായിയപ്പന്‍ പറഞ്ഞു. ബെന്നി മധുവിനെ നോക്കി ചിരിച്ചു. അവനും നല്ല പൂസായി കഴിഞ്ഞിരുന്നു.
“അച്ഛാ ഒരെണ്ണം കൂടി എടുക്കട്ടെ’ മധു ചോദിച്ചു.
“ഒഴിക്കാടാ മോനെ..ഇതൊക്കെ അല്ലെ ഒരു സന്തോഷം..”
ഓരോ പെഗ് കൂടി മൂവര്‍ക്കും ഒഴിച്ച ശേഷം അവര്‍ അത് കുടിച്ചു.
“എന്നാല്‍ നമുക്ക് ഇനി ഉണ്ണാം..സ്ത്രീകള്‍ നമുക്ക് വേണ്ടി കാത്തിരിക്കുകയാണ്” ബെന്നി വണ്ടി ലോക്ക് ചെയ്തിട്ട് പറഞ്ഞു.
“എടാ മൊതലാളിയെ കൊണ്ട് പോയി ചോറ് കൊടുക്ക്..” രമയുടെ അച്ഛന്‍ ഇടറുന്ന കാലുകളോടെ പറഞ്ഞു.
“അച്ഛന്‍ ഔട്ടായി..ഇന്നവള്‍ എന്നെ കൊല്ലും” മധു ബെന്നിയോട് പറഞ്ഞു.
“അത് സാരമില്ല..ഇന്നത്തെ ദിവസമല്ലേ..പുള്ളിക്കാരി മൈന്‍ഡ് ചെയ്യില്ല”
ബെന്നി പറഞ്ഞു. അവര്‍ മൂവരും കൂടി വീട്ടിലേക്ക് ചെന്നു.
“വിളമ്പിക്കോട്ടേ?” രമ മധുവിനോട് ചോദിച്ചു.
“ഉം..വിളമ്പിക്കോ..മുതലാളി ദാ അവിടെയാണ് വാഷ് ബേസിന്‍”
മധു കസേര നീക്കിയിട്ട് അത് തുടച്ചുകൊണ്ട് പറഞ്ഞു. ബെന്നി കൈകഴുകി ഇരുന്നു. ഒപ്പം മധുവും രമയുടെ അച്ഛനും. സ്ത്രീകള്‍ ആഹാരം കൊണ്ടുവച്ചു.