പരീക്ഷക്ക് രണ്ടു വിഷയത്തിനു തോല്‍ക്കും എന്ന കാര്യം പപ്പയോടും മമ്മി പറഞ്ഞു കൊടുത്തു. പപ്പയും എന്നെ കുറെ വഴക്ക് പറഞ്ഞു. വെക്കേഷന്‍ ആയിട്ടും എന്നെ കളിയ്ക്കാന്‍ ഒന്നും പുറത്തു പോകാന്‍ അനുവദിച്ചില്ല. അങ്ങിനെ ഒരാഴ്ച കടന്നു പോയി. ഞാന്‍ വീട്ടു തടങ്കലില്‍ ആയെന്നു പറയാം. ക്രിക്കറ്റ് കളിക്കാന്‍ ചെല്ലാനായി ഫ്രണ്ട്സ്സ് എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം മമ്മി ഉച്ചകഴിഞ്ഞ് ഞാന്‍ ടി.വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ മമ്മിക്ക് ഒരു ഫോണ്‍ വന്നു. എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഫോണ്‍ കട്ട് ചെയ്തിട്ട് മമ്മി എന്നോട് പറഞ്ഞു പ്രമീള ആന്റി ഇങ്ങോട്ട് വരുന്നുണ്ട് അതുകൊണ്ട് നീ ഇന്ന് കളിയ്ക്കാന്‍ പൊയ്ക്കോളൂ. മമ്മി ആന്റിയുടെ കൂടെ പുറത്തു പോകുന്നു എന്ന്. ഞാന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. പെട്ടെന്ന് ഡ്രസ്സ് മാറ്റി ബാറ്റും എടുത്തു കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി. ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കളി തുടങ്ങി കഴിഞ്ഞിരുന്നു. ഫസ്റ്റ് ഓവറില്‍ ഒരുത്തന്‍ അടിച്ച പന്ത് അടുത്ത വീട്ടിലെ ജനലിന്റെ ഗ്ലാസ് തകര്‍ത്തു. വീടുകാര്‍ വന്നു തെറി അഭിക്ഷേകം നടത്തി. എല്ലാരും അവിടുന്ന് ജീവനും കൊണ്ട് ഓടി. ഇനി ഇവിടെ നിന്നാല്‍ പൊട്ടിയ ഗ്ലാസ് ഞാന്‍ വാങ്ങി കൊടുക്കേണ്ടി വരുമെന്നു തോന്നിയപ്പോള്‍ സൈക്കില്‍ എടുത്തു കൊണ്ട് ഞാനും വീട്ടിലേക്കു വിട്ടു. പോകുന്ന വഴിക്ക് ഉള്ള രമേശേട്ടന്റെ ചായക്കടയില്‍ കയറി നല്ല ചൂടുള്ള പഴം പൊരിയും ചായയും കഴിക്കാമെന്ന് വിചാരിച്ചു.