“നീ ഞാൻ ചോദിച്ചത് കേട്ടായിരുന്നോ?….” ഇന്ദു വീണ്ടും എന്നോടു ചോദിച്ചു…
“ഓ…. അതോ?… അതൊക്കെ സീക്രട്ടല്ലേ മോളേ?…” ഞാൻ അവളോടു ചോദിച്ചു….
“ഒന്നു പോടാ പട്ടീ… അവന്റെ ഒരു സീക്രട്ട്… ഞാൻ അവളോട് ചോദിച്ചോളാം…” ഇന്ദു എന്നെ കളിയാക്കി…
“ങ്ഹാ… പിന്നേ, എന്റെ പുറകെ എപ്പോഴും ഇങ്ങനെ പാഞ്ഞു വരരുതെന്ന് കൊച്ചിനോടു പറഞ്ഞേരെ… എന്തേലും സംശയം തോന്നി ആരേലും വന്നു കണ്ടാൽ പണി മൊത്തം പാളും….” ഞാൻ ഇന്ദുവിനോടു പറഞ്ഞു…
“ഓ… ആയിക്കോട്ടെ സാറേ…. പറഞ്ഞേക്കാം…” ഇന്ദു എന്റെ തുടയിൽ അമർത്തി നുള്ളിക്കൊണ്ടു പറഞ്ഞു….
“എല്ലാം താഴെയിരുന്നു രണ്ടു പേർ കാണുന്നുണ്ട്…” ഞാൻ ഇന്ദുവിനെ ഓർമിപ്പിച്ചു…
“കോപ്പിലെ ക്യാമറ…” എന്നു പറഞ്ഞു കൊണ്ടവൾ ക്യാമറയിലേക്ക് നോക്കി കൊഞ്ഞനം കുത്തി കാണിച്ചു… പിന്നെ ഡീസൻറായി നേരെ ഇരുന്നു ജോലി തുടർന്നു…
ഞാനും നേരെയിരുന്നു ജോലി തുടർന്നു…. ഞാൻ എടുത്ത ഇൻവോയ്സ് വിലയിട്ടു കഴിഞ്ഞു… സ്റ്റിക്കർ റെഡിയായി…
“സന്ധ്യേ,.. ശരവൺറെ സ്റ്റിക്കർ റെഡി…” ഞാൻ വിളിച്ചു പറഞ്ഞു….
ഞാൻ ഒളികണ്ണിട്ട് ഇന്ദുവിനെ നോക്കി… ഇന്ദുവിന്റെ മുഖത്ത് എന്നെ കളിയാക്കാനെന്നോണം ഒരു ചിരി മിന്നി മറയുന്നതു ഞാൻ കണ്ടു…
ഞാൻ അതു പറഞ്ഞു തീരും മുൻപേ സന്ധ്യ ഓടി എന്റെ അടുത്തു വന്നു… അവളുടെ വെള്ളിപ്പാദസരത്തിന്റെ കിലുക്കം ഞാൻ അകലെ നിന്നേ കേട്ടു…