“നിനക്ക് എന്താ എന്നോടു പറയാൻ ഉണ്ട് എന്നു പറഞ്ഞത്?…” ഞാൻ ചോദിച്ചു…
“അതിവിടെ നിന്നു പറയാൻ പറ്റില്ല… നമുക്ക് അൽപം മാറി നിൽക്കാം….” അവൾ പറഞ്ഞു…
ഞങ്ങൾ ആൾ സഞ്ചാരം ഇല്ലാത്ത ഒരിടവഴിയിലേക്കു കയറി നിന്നു… ഒരു പൂവാക മരത്തിന്റെ ചുവട്ടിൽ… അവൾ ഞങ്ങൾ രണ്ടു പേർക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കാര്യം പറഞ്ഞു തുടങ്ങി…
“എടാ, നീയെനിക്ക് ഒരു സഹായം ചെയ്യാമോ ?…” അവൾ ആദ്യം ചോദിച്ചത് അതാണ്…
“എന്റെ പൊന്ന് ഇന്ദൂ, പൈസയാണെങ്കിൽ പത്തു പൈസ എന്റെ കൈയിൽ എടുക്കാനില്ല…” ഞാൻ ആദ്യമേ ജാമ്യം എടുത്തു…
“ഒന്നു പോടാ പട്ടീ, ആർക്ക് വേണം നിന്റെ കാശ്?…. ഞാൻ പറയാൻ പോകുന്നത് വേറൊരു കാര്യം ആണ്… നീ എനിക്ക് വേണ്ടി ഇക്കാര്യം ചെയ്താൽ നിനക്കും ചില്ലറ മെച്ചങ്ങൾ ഉണ്ട്…” അവൾ പറഞ്ഞു….
” നീ കാര്യം പറ… എനിക്ക് പറ്റാവുന്ന കേസാണേൽ ഞാൻ ചെയ്യാം…” ഞാൻ പറഞ്ഞു…
“നിനക്ക് പറ്റും… എനിക്ക് ഇക്കാര്യം നിന്നോടു മാത്രമേ തുറന്നു ചോദിക്കാൻ ധൈര്യം ഉള്ളൂ… അതുകൊണ്ടാ…” അവൾ പറഞ്ഞു…
ഇതു പറഞ്ഞു റോഡിലേക്കു നോക്കിയപ്പോൾ സന്ധ്യ ടൂ വീലറിൽ വെടിച്ചില്ലു പോലെ പായുന്നതു ഞാൻ കണ്ടു….
“നീ സമയം കളയാതെ കാര്യം പറയ്…” ഞാൻ പറഞ്ഞു..
അവൾ പറഞ്ഞു തുടങ്ങി….
“നിനക്ക് അറിയാമല്ലോ ഞാനും സന്ധ്യയുമായിട്ടുള്ള കൂട്ട്… അവൾ എല്ലാ കാര്യങ്ങളും എന്നോടു പറയാറുണ്ട്… ഞാൻ അവളോടും… അങ്ങനെ അവൾ എന്നോടു പറഞ്ഞ ഒരു കാര്യം ഞാൻ നിന്നോടു പറയാം….
അടുത്ത പേജിൽ തുടരുന്നു