അമ്മയുടെ കല്യാണം
Ammayude Kallyanam | Author : Anuraj
എന്റെ പേര് അനുരാജ്. അനു എന്നെന്നെ എല്ലാവരും വിളിക്കും. 22 വയസ്സായി. എനിക്ക് സ്വന്തമെന്ന് പറയാൻ ഈ ലോകത്ത് അമ്മ മാത്രമേയുള്ളൂ. അങ്ങനെ പറഞ്ഞാൽ അത് സത്യമല്ല എങ്കിലും അതാണ് സത്യം. കാരണം അച്ഛൻ അമ്മയെ ഉപേക്ഷിച്ച് വേറെ ഒരു കല്യാണം കഴിച്ചു വേറെ നാട്ടിൽ ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.
അമ്മയുടെ പേര് ജയ, 41 വയസ്സ് ആയുള്ളൂ. അച്ഛനും അമ്മയും പ്രണയവിവാഹം ആയിരുന്നു, വീട്ടുകാരെ ഉപേക്ഷിച്ചു അച്ഛന്റെ ഒപ്പം ഇറങ്ങിപ്പോന്നതാണ് അമ്മ. എന്നാൽ അച്ഛൻ വെള്ളമടിയും പെണ്ണുപിടിയും ഒക്കെയുള്ള ഒരു ആഭാസനായിരുന്നു എന്ന് അമ്മ അറിഞ്ഞിരുന്നില്ല. അമ്മയെ മടുത്തപ്പോൾ അയാൾ വേറെ ഇണ തേടി പോയി.
അച്ഛൻ പോയിട്ടും അമ്മ എന്നെ വളർത്തി. പൈസ ഇല്ലായിരുന്നതുകൊണ്ട് തന്നെ എനിക്ക് സുഹൃത്തുക്കളും കുറവായിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ് ഞാൻ ഒരു കടയിൽ നിൽക്കാൻ പോയി. രാത്രിയിൽ psc പഠിക്കുകയും ചെയ്യും, അമ്മ വർഷങ്ങളായി അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ആണ്. പക്ഷേ എനിക്കിപ്പോഴും മനസ്സിലാകുന്നില്ല അച്ഛൻ എന്താണ് അമ്മയെ ഉപേക്ഷിച്ചു പോയതെന്ന് കാരണം അമ്മ ശരിക്കും ഒരു സുന്ദരിയാണ്.
ഭയങ്കര ക്യൂട്ട് മുഖമാണ് 🥰. ഞാൻ ജോലിക്ക് പോയ പൈസ വെച്ചാണ് ആദ്യമായി ഒരു ഫോൺ വാങ്ങിയത്. ആദ്യം ഒരു കൗതുകമായിരുന്നു ഫോൺ കയ്യിൽ കിട്ടിയപ്പോൾ, സോഷ്യൽ മീഡിയയിൽ ഓരോ ട്രോൾ ഒക്കെ അങ്ങനെയാണ് ആദ്യം ഞാൻ വായിക്കാൻ തുടങ്ങിയത്.
അതിനു മുൻപ് കൂട്ടുകാരുടെ ഫോണിൽ ഒന്ന് രണ്ടു വീഡിയോ കണ്ടിട്ടുള്ളത് മാത്രെ ഉള്ളു. ആക്ട്രസിന്റെ ട്രോൾ ഗ്രൂപ്പുകൾ വായിക്കുന്ന ഞാൻ ഒരു ദിവസം വേറൊരു ട്രോൾ പേജ് കണ്ടു, അമ്മയുടെ പൊന്നുമക്കൾ എന്നായിരുന്നു ആ ഗ്രൂപ്പിന്റെ പേര്. അമ്മമാരെ കളിയാക്കുന്ന ട്രോളുകൾ ആയിരിക്കുമെന്ന് കരുതി അതിൽ കയറി നോക്കി. എന്നാൽ ആദ്യത്തെ ട്രോൾ വായിച്ച എന്റെ കിളി പോയി.