ദീപികയുടെ രാത്രികള്‍ പകലുകളും 8
Deepikayum Rathrikal Pakalukalum Part 8 | Author : Smitha
[ Previous Part ] [ www.kkstories.com ]
ദീപികയുടെ പകലുകള്‍ , രാത്രികളും – ക്ലൈമാക്സ്
അന്നൊരു ഞായറാഴ്ചയായിരുന്നു. ഉണ്ണിക്കുട്ടനെ ദീപികയുടെ അമ്മ വന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു തലേ ദിവസം. ബ്രേക്ക് ഫാസ്റ്റിന് ശേഷം ദീപികയും ഞാനും ജനല്‍ – ഡോര്‍ വിരികള്‍ ഒക്കെ മാറ്റുന്ന തിരക്കില്‍ ആയിരുന്നു. പിന്നെ ഗാര്‍ഡനില്‍ വളര്‍ന്നു നിന്ന കളകള്‍ ഒക്കെ പറിച്ചു മാറ്റി.
ഞായര്‍ പോലെയുള്ള ദിവസങ്ങളിലെ ഇതുപോലെയുള്ള ജോലികള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഉച്ചയൂണിനു ശേഷം ഞാന്‍ ഒന്ന് മയങ്ങാന്‍ തീരുമാനിച്ചു. ദീപിക ടിവിയില്‍ നെറ്റ്ഫ്ലിക്സില്‍ ഏതോ വെബ് സീരീസ് കാണാനിരുന്നിരുന്നു.
മയങ്ങാനാണ് പോയതെങ്കിലും പെട്ടെന്ന് അതിനുള്ള സാധ്യത കണ്ടില്ല. മൊബൈല്‍ എടുത്ത് വാട്ട്സാപ്പ് നോക്കി. ചില ഗ്രൂപ്പിലൊക്കെ കയറി എന്തൊക്കെയോ മെസേജ് ചെയ്തു. അപ്പോഴേക്കും കണ്ണുകള്‍ ചെറുതായി അടയാന്‍ തുടങ്ങി. മൊബൈല്‍ ഞാന്‍ ബെഡ്ഡിന്‍റെ സൈഡില്‍ വെച്ചു. ചരിഞ്ഞു കിടന്നു.
അപ്പോള്‍ ദീപിക മുറിയിലേക്ക് വന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ പതിയെ തിരിഞ്ഞു നോക്കി.
“ങ്ങ്ഹേ? ടി വി കാണല് കഴിഞ്ഞോ ഇത്ര പെട്ടെന്ന്?”
കട്ടിലിന് സമീപം എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ദീപികയോട് ഞാന്‍ ചോദിച്ചു.
“കാര്‍ത്തി ഇങ്ങനെ ഇവടെ കെടക്കുമ്പം എനിക്ക് അവിടെ ഇരിക്കപ്പൊറുതി കിട്ടിയില്ല…”