കള്ളനും കാമിനിമാരും 8
Kallanum Kaaminimaarum Part 8 | Author : Prince
[ Previous Part ] [ www.kkstories.com]
(വീണ്ടും ഓർമ്മിപ്പിക്കട്ടെ… നിങ്ങളുടെ ലൈക്കും കമൻ്റും – എഴുത്തിൻ്റെ ഊർജ്ജം ഇത്രയുമാണ്. തിരക്കിനിടയിലും എഴുതാൻ ശ്രമിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് വീണ്ടും എഴുതാനുള്ള പ്രോത്സാഹനം തരില്ലേ???? തരും എന്ന വിശ്വാസത്തിൽ, തുടർന്ന് വായിക്കുക….)
തിരിച്ച് നാട്ടിലേക്കുള്ള ബസ്സ് യാത്രയിൽ, ലാലിയെ അവിചാരിതമായി കണ്ടുമുട്ടിയതും, ഒട്ടും പ്രതീക്ഷിക്കാതെ അവരെ രണ്ട് വട്ടം “രുചിച്ചതും” മറ്റും രവിയുടെ മനോമുകുരത്തിൽ തെളിഞ്ഞു. അതിൽ മനസ്സിൽ തങ്ങി നിൽക്കുന്നത് പുതിയ വീട്ടിലെ വെഞ്ചരിപ്പ് തന്നെ!!
തിരികെ പോരാൻ ഇറങ്ങിയപ്പോൾ മാത്തു കാണാതെ അവർ വിതുമ്പിയതും,
കത്ത് എഴുതണം എന്ന് വായുവിൽ കാണിച്ചതും രവി ഓർത്തു. ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, അവസരം കിട്ടിയപ്പോൾ, ഒരു അയ്യായിരം കൂടി കൈയ്യിൽ കൊടുത്തപ്പോൾ അവർ തന്നിലേക്ക് ചാഞ്ഞു. നിങ്ങൾ ശരിക്കും എൻ്റെ ആരാണ് എന്ന് ചോദിച്ച് അവർ വിതുമ്പി.
പാവം… ആകെയുള്ള പെൺതരിയെ കർത്താവിൻ്റെ മണവാട്ടിയാക്കി സ്വയം ദുഃഖത്തിലേക്ക് ഉൾവലിഞ്ഞു. പ്രായമായാൽ അവർക്ക് ആരാകും ഒരു കൈത്താങ്ങ്???
എന്തായാലും തൻ്റെ താമസസ്ഥലവും മേൽവിലാസവും അവർ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനിയും ഒരു ഒത്തുകൂടൽ പ്രതീക്ഷിക്കാം…
ബസ്സിൽ വലിയ തിരക്കില്ല. ജനലിലൂടെ കയറിവരുന്ന കാറ്റിന് നല്ല തണുപ്പ്. അപ്പുറത്തെ നിരയിൽ, മടിയിൽ വച്ച ബാഗിൽ ചാഞ്ഞുറങ്ങുന്ന ക്ലാര. വയറ് വേദനിക്കുന്നുണ്ടാവും. പ്രകൃതിയുടെ ചില വേദനകളോട് പൊരുത്തപ്പെടണം. അത്രയേ പറ്റൂ.
ബസ്സ് സ്റ്റാൻഡിൽ എത്തിയതും ആളുകൾ ഇറങ്ങാൻ ധൃതി കൂട്ടി. രവിയും ക്ലാരയും അവസനമേ ഇറങ്ങിയുള്ളൂ
“ഇനി എപ്പോഴാ കാണുക …” രവി ചോദിച്ചു.
“എപ്പോഴും കാണണം….” ക്ലാരയും മറുപടി.
“എന്നാ തിരിച്ച്….”
“നീ പറഞ്ഞാൽ അന്ന് പോകാം.. ഇല്ലെങ്കിൽ പോകില്ല..” ക്ലാര രവിയുടെ മറുപടിക്ക് കാത്തു.
“തൽക്കാലം ചെല്ല്… ബാക്കി വഴിയേ ആലോചിക്കാം കൊച്ചേ…” രവി പറഞ്ഞതും ക്ലാര വശ്യമായ ചിരി ചിരിച്ചു. എന്നിട്ടവർ കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞ് പിരിഞ്ഞു.
വീട്ടിലെത്തിയ രവി നല്ലൊരു കുളി പാസ്സാക്കി കട്ടിലിലേക്ക് വീണു. അഞ്ച്മണിവരെ കിടന്നുറങ്ങി.
എഴുന്നേറ്റ് മുഖം കഴുകി, വസ്ത്രം മാറ്റി ബൈക്ക് എടുത്ത് സിറ്റിയിലേക്ക് വിട്ടു. ഒരു സിനിമ, പിന്നെ ഭക്ഷണം. അത് പാർസൽ വാങ്ങി പൊന്നമ്മയുടെ കൂടെ കഴിക്കാം എന്ന് പദ്ധതിയിട്ടു. പൊന്നമ്മയ്ക്ക് നൽകാറുള്ള പണവും കൈയ്യിൽ സൂക്ഷിച്ചു.
“ഈ ശബ്ദം… ഇന്നത്തെ ശബ്ദം..” മമ്മൂട്ടിയുടെ ഉശിരൻ പടം. ഡയലോഗുകൾ കേട്ട് ജനം കൈയ്യടിക്കുന്ന കാഴ്ച!