“എന്തേ ഇരിക്കുന്നില്ലേ.ഇരിക്കു രാഹുൽ…
ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവൻ മടിച്ചു മടിച്ചു കസേരയിൽ ഇരുന്നു.
“ടീച്ചർ.. ദാ.. അവൻ അവന്റ മാത്‍സ് നോട്സ് എടുത്തു എനിക്ക് നീട്ടി
ഞാൻ അവന്റ നോട്സ് ഒക്കെ ഒന്ന് ചെക്ക് ചെയ്തു. പിന്നെ കുറച്ചു maths calculations കൊടുത്തു. വലിയ കുഴപ്പമില്ല. പക്ഷെ ഉഴപ്പ് ഉണ്ട് തോന്നുന്നു. ശരിയാക്കി എടുക്കാവുന്നതേ ഉള്ളു.
പതിനൊന്നു വരെ ക്ലാസ്സ് എടുത്തു. പോവാൻ നേരമാണ് സഫിയ ഇത്ത വന്നത്.
” എന്നേ അറിയോ മോനേ.. ഇത്ത ചോദിച്ചു.
അവൻ അറിയില്ല എന്ന മട്ടിൽ ഇത്തയെ നോക്കി.
“ഞങ്ങൾ മുൻപ് ഇങ്ങടെ അടുത്ത് ആയിരുന്നു വീട്.. അന്ന് മോൻ ചെറുത് ആണേ…ഇപ്പോൾ വലിയ കുട്ടി ആയില്ലേ മോൻ..ഇത്ത പറഞ്ഞു.
അവൻ ഒന്ന് ചിരിച്ചു പിന്നെ ബുക്ക് എല്ലാം ബാഗിൽ കേറ്റി.
“ടീച്ചർ നാളെ സെയിം ടൈം അല്ലേ..
രാഹുൽ ചോദിച്ചു.
“സേം ടൈം തന്നെ.. പിന്നെ ടീച്ചർ വിളി ഒന്നും വേണ്ട. ചേച്ചി വിളിച്ചാൽ മതി.. ഒക്കെ..
ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശരി ടീച്ചർ.. സോറി. ചേച്ചി.. അവൻതിരുത്തി. എനിക്ക് ചിരിവന്നു പോയി.രാഹുൽ യാത്ര പറഞ്ഞു ഇറങ്ങി.
പിറ്റേന്നും രാഹുൽ ക്ലാസ്സ്‌നു വന്നു. കുറച്ചു ദിവസങ്ങൾ കടന്ന് പോയി. മെല്ലെ ആണെങ്കിലും അവൻ കണക്കിൽ മെച്ചപ്പെട്ടു തുടങ്ങി. അതറിഞ്ഞ് മാധവൻ സാറിനും വലിയ സന്തോഷമായി. എന്നോട് വലിയ അടുപ്പം ആയിരുന്നു എങ്കിലും അടിസ്ഥാനമായി അവനോരു നാണം കുണുങ്ങി ആണ് എന്ന് എനിക്ക് തോന്നി.
പ്രത്യേകിച്ച് ഫറ ട്യൂഷൻ ക്ലാസിൽ ഉള്ള സമയം അവൻ അസ്വസ്ഥത പോലെ. സ്കൂളിൽ അറിയപ്പെടുന്ന ഫുട്ബോൾ താരം ആണെങ്കിലും പെൺകുട്ടികളുമായ് ഒരു സൗഹൃദവും ഇല്ല അവനെന്നു അന്യോഷണത്തിൽ മനസിലായി.