“””ഫ്രീ ആണെങ്കിൽ മെറിൻ ടീച്ചർ ഒന്ന് ഓഫീസിൽ വരുക.”
ഹെഡ്മാസ്റ്റർ മാധവൻ സർ ആണ്.
എന്താ ആവോ കാര്യം. സാധാരണ പേ റോൾ ഉണ്ടാക്കാനും മറ്റും സർ എന്നേ ആണ് സഹായിക്കാൻ വിളിക്കാറ്.. ഇത് മാസഅവസാനം ആയിട്ടില്ല. ഞാൻ വേഗം എണീറ്റ് ഓഫീസിലേക്ക് ചെന്നു.
ഞാൻ ചെല്ലുമ്പോൾ സർ ഏതൊ പേപ്പർ ശ്രദ്ധിച്ചു വായിച്ചു കൊണ്ട് ഇരിക്കുകയാണ്. ഞാൻ വന്നത് സർ അറിഞ്ഞില്ല തോന്നി.
“”സർ.. ഞാൻ വിളിച്ചു.
മാധവൻ സർ തലപൊക്കി. പിന്നെ ചിരിച്ചു.
” ങ്ഹാ.. ടീച്ചറോ.. ഇരിക്കൂ..
സർ പറഞ്ഞു.
ഞാൻ മുന്നിലെ കസേരയിൽ ഇരുന്നു.
“എന്തെങ്കിലും തിരക്കിൽ ആണോ ടീച്ചർ… മാധവൻ സർ കറുത്ത കട്ടിയുള്ള ഫ്രയിംഉള്ള തന്റെ കണ്ണട ഊരി മേശമേൽ വെച്ച് കണ്ണുകൾ തുടച്ചു ചോദിച്ചു.
“ഹൈ ഇല്ല സർ.. ക്ലാസ്സ് കഴിഞ്ഞു. ഇനി ഉച്ചക്ക് ശേഷം അല്ലെ ഉള്ളു…
സർ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു.
“എന്നാ ടീച്ചർക്ക് ഒരു ജോലി തരാൻ ആണ് വിളിപ്പിച്ചത്… സർ എന്റെ മുഖത്തു നോക്കി പറഞ്ഞു.
“എന്താ സർ.. ഇന്ന് ഏതോ ടീച്ചർ ലീവ് ആണ് തോന്നുന്നു. ഞാൻ മനസിൽ കരുതി.
” ടീച്ചർ എനിക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. മൂത്തവൾ ഇപ്പോൾ മെഡിസിന് ആണ് പഠിക്കുന്നത്.
ഇളയത് മോനാ രാഹുൽ .. ഈ സ്കൂളിൽ തന്നെ ഉണ്ട്.+1 ല് ആണ്…
ഞാൻ കാര്യം മനസ്സിലാവാതെ സർ നെ നോക്കി. ഇത്രയും വളച്ചു കെട്ട് സാധാരണ സർ കാണിക്കാറില്ല. സർ തുടന്നു
“ഇപ്പോൾ അവനാണ് പ്രശ്നം. പഠിക്കാൻ വലിയ കുഴപ്പമില്ല പക്ഷെ മാത്‍സ് ആണ് അവന്റ പ്രശ്നം. അവനെ ഒന്ന് പിക്കപ്പ് ചെയ്തു കൊണ്ട് വരണം. ഫുട്ബോൾ കളിയിൽ ആണ് എപ്പോഴും. കുറച്ചു ദിവസം എങ്കിലും