തില്ലാന 2
Thillana Part 2 | Author : Kabaninath
[ Previous Part ] [ www.kkstories.com]
ജയയോട് ചേർന്നു നിന്നു കൊണ്ടു തന്നെ ശരണ്യ പറഞ്ഞു തുടങ്ങി…
“” നീ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ…… നിന്നോട് ഞാൻ പിണങ്ങി പോയതുമല്ല… “
ജയ ശരണ്യയുടെ മേലുള്ള പിടുത്തം വിട്ടിരുന്നില്ല…
അവൾ പഴയ ചില ഓർമ്മകളിലായിരുന്നു…
മുരളീകൃഷ്ണൻ……….!
കോളേജിലെ പാട്ടുകാരൻ… !
ഒന്നോ രണ്ടോ സംസാരം കൊണ്ട് , നോട്ടം കൊണ്ട് അവൻ തന്നെ പൂർണ്ണമായും കീഴ്പ്പെടുത്തുകയായിരുന്നു…
അത്രത്തോളം സൗന്ദര്യമൊന്നും അവനില്ലായിരുന്നു…
അവന്റെ സൗന്ദര്യം അവന്റെ ശബ്ദമായിരുന്നു…
അവന്റെ ശബ്ദസൗകുമാര്യം തന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു… ചിലപ്പോഴൊക്കെ ഭ്രമിപ്പിച്ചിരുന്നു…
സംഗീതവും നൃത്തവും പരസ്പര പൂരകങ്ങളായതുകൊണ്ടുമാകാം…
അവനൊരിക്കലും തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുമില്ലായിരുന്നു…
പിന്നെയോ… ….?
താനും പറഞ്ഞിരുന്നില്ല… പക്ഷേ, ഉള്ളിന്റെയുള്ളിൽ ആ രൂപം പ്രതിഷ്ഠിച്ച് സ്നേഹിച്ചു തുടങ്ങിയിരുന്നു…
വെറുതെ………. വെറുതെ…
സ്നേഹമെന്നത് മനസ്സിൽ മാത്രം തിക്കുമുട്ടി അത് പുറത്തേക്ക് ഒഴുകിയ സന്ദർഭത്തിൽ ഒരു വേള ശരണ്യയോട് പറയേണ്ടി വന്നു…
“ നീയെന്താ മഞ്ജൂസേ തന്നെയിരുന്നു ചിരിക്കുന്നത്… ….?””
“” ചുമ്മാ………..””
“” കള്ളം പറയല്ലേ…………”
ശരണ്യ അന്നും മനസ്സിലുള്ളത് ചികഞ്ഞെടുക്കാൻ ബുദ്ധിമതിയായിരുന്നു…
വാഴാലിക്കാവിന്റെ ഹരിതാഭയിൽ അവൻ പാട്ടു മൂളുന്നതും താൻ നൃത്തമാടുന്നതുമായിരുന്നു തന്റെ പകൽക്കിനാവെന്നും അതിന്റെ മാധുര്യത്താലാണ് താൻ മന്ദഹസിച്ചതെന്നും അവളോട് പറയുന്നതെങ്ങനെ… ?