പാർവതി : ഇതാണോ പുതിയ പാട്ട് പഠിപ്പിക്കാൻ വന്ന സാർ..
ചേച്ചി 1: അതേ
ഞാൻ പെട്ടന്ന് പറഞ്ഞു എന്നെ സർ എന്നൊന്നും വിളിക്കണ്ട ഞാൻ ഉണ്ണി അങ്ങിനെ വിളിച്ചാൽ മതി..
അങ്ങിനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി ഞാൻ ചോദിച്ചു താൻ പാടുമോ എന്ന്. ആദ്യ മറുപടി തന്നെ ഇല്ല ഞാൻ പാട്ടൊന്നും പാടില്ല… അപ്പോൾ അവിടിരുന്ന ഒരു ചേച്ചി ഇല്ല മോനെ അവൾ ഞങ്ങളെല്ലാവരേക്കാളും നന്നായി പാടും… ഏയ് ചുമ്മാ പറയുന്നതാ.. ഞാൻ :എന്നാലും അങ്ങിനെയല്ലല്ലോ ജസ്റ്റ് 2 വരി ഒന്ന് പാട് കേൾക്കാലോ
പാർവതി: പാട്ടൊക്കെ പാടാം തെറ്റിപ്പോയാൽ കളിയാക്കരുത്..
ഞാൻ : ഏയ് ഇല്ല പാടിക്കോ ഞാനും കമ്പനി തരാം
അങ്ങിനെ അവളുടെ ചുണ്ടിൽ നിന്നും മുത്തു പൊഴിയും പോലെ ഒരു പാട്ട് പാടി ദോഷം പറയരുതെല്ലോ നല്ല അസ്സലായി അവൾ പാടി നിർത്തി എല്ലാവരും കയ്യടിച്ചു ഞാനും.. അങ്ങിനെ പാട്ട് ഒക്കെ പാടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഇരിക്കുമ്പോൾ അവളെന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി
പാർവതി : ചേട്ടന് എത്ര വയസ്സുണ്ട് എനിക്ക് 19
ഞാൻ : എനിക്ക് കണ്ടാൽ എത്ര പറയും?
പാർവതി : ഒരു 21 പറയും എന്താ ശെരിയല്ലേ
ഞാൻ : കുറച്ച് കൂടി കൂടും 24🤭
പാർവതി : പിന്നെ പുളു കണ്ടാ 20,21അത്രേ പറയൂ
അങ്ങിനെ വാർത്തമാനത്തിനോടുവിൽ ഞാൻ ചോദിച്ചു ലൈൻ ഉണ്ടോ എന്ന്..
അവൾ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു ആഹാ അപ്പോൾ എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ
പാർവതി : ഏയ് അവനിങ്ങോട്ട് അടങ്ങാത്ത ഇഷ്ട്ടമായിരുന്നു എന്നാണ് പറഞ്ഞത് അങ്ങിനെ 6 മാസം ഉന്തീം തള്ളീം ഒക്കെ അത് മുൻപോട്ട് പോയി ബട്ട് വേറൊരു പെണ്ണായിട്ട് അവൻ റിലേഷനിൽ ആയത്കൊണ്ട് എന്നെ തേച്ചു.. അതേപ്പിന്നെ ഞാൻ ആ വശത്തോട്ട് തിരിഞ്ഞിട്ടില്ല… അല്ല ചേട്ടന് അഫ്‌യർ ഒന്നും ഇല്ലേ കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ടല്ലോ