ചിറകുള്ള മോഹങ്ങൾ 1
Chirakulla Mohangal Part 1 | Author : Spulber
ശിവരാജൻ പതിവില്ലാതെ സ്പീഡിൽ കാർ വിടുന്നത് കണ്ട് സുശീലക്ക് പേടിയായി..
ഇതെന്തൊരു സ്പീടാണ്..
അല്ലെങ്കിലേ പേടിച്ചാണ് സുശീലയിരിക്കുന്നത്..
രാത്രി ഒന്നരയായിട്ടുണ്ട് സമയം… റോട്ടിലൊന്നും ഒരു മനുഷ്യ ജീവിയോ ഒരു വണ്ടിയോ ഇല്ല…
ഒരുറക്കം കഴിഞ്ഞതും രാജേട്ടന് ഒരു ഫോൺ വന്നു..
ഡ്രസ് പോലും മാറ്റാതെയാണ് കാറെടുത്തോണ്ട് പോന്നത്..
എന്താണെന്ന് ചോദിച്ചിട്ട് ഇത് വരെ കാര്യം പറഞ്ഞിട്ടില്ല..
അതിന്റെ ടെൻഷൻ വേറെ… പോരാത്തതിന് ഈ സ്പീടും കൂടിയായപ്പോ സുശീലക്ക് ശരിക്കും പേടിയായി..
“” രാജേട്ടാ… ഒന്ന് പറ… എന്താ പറ്റിയത്… എവിടേക്കാ നമ്മളിത്ര സ്പീടിൽ പോകുന്നത്… ?.
എനിക്ക് പേടിയാകുന്നു രാജേട്ടാ… “
സുശീല കരയുന്ന പോലായി..
ശിവരാജൻ അവളുടെ മുഖത്തേക്ക് നോക്കി..
പേടിച്ച് കരിഞ്ഞിരിക്കുകയാണ്..
അയാൾ വണ്ടിയുടെ സ്പീടൽപം കുറച്ചു..
സുശീലക്ക് പകുതി ആശ്വാസമായി…
“” രാജേട്ടാ… എന്താ സംഭവം… ?.
ആരാ രാജേട്ടന് വിളിച്ചേ… ?.
ഒന്ന് പറ രാജേട്ടാ… “
സുശീലക്ക് ടെൻഷൻ താങ്ങാനായില്ല.
“” അത്…പ്രശ്നമൊന്നുമില്ലെടീ… വിളിച്ചത് പ്രശാന്താ… നമ്മുടെ ഐശു മോള്… ചെറിയൊരു ബുദ്ധിമോശം… കാണിച്ചോന്നൊരു സംശയം…””
“” എന്റീശ്വരാ… എന്ത് പറ്റി എന്റെ കുട്ടിക്ക്…രാജേട്ടാ… എന്താ രാജേട്ടാ പറ്റിയേ… ?””
സുശീല ഉറക്കെ കരയാൻ തുടങ്ങി..
“എവിടെയാ രാജേട്ടാ… ഏതാശുപത്രീലാ എന്റെ കുട്ടി… എന്താ അവൾക്ക് പറ്റിയേ… ?..””.