ആദി :അങ്കിൾ… ന്യൂസ് കണ്ടില്ലേ…
ഉണ്ണി: കണ്ടു..കണ്ടു… അതിനു നമുക്ക് എന്താടാ..
ആദി :അങ്കിൾ എന്താ ഈ പറയണേ…
പോലീസ് നമുക്ക് നേരെയും അന്വേഷണം തിരിയില്ല എന്നുണ്ടോ…മന്ത്രി തോമച്ചൻ വരെ സസ്‌പെക്ട് ലിസ്റ്റിൽ ഉണ്ട്. അപ്പൊ പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ..
ആദി അവന്റെ അങ്കലാപ്പേല്ലാം പങ്കു വെച്ചു.
ഉണ്ണി :നീ പേടിക്കാതെടാ…. ഞൻ അല്ലെ പറയണേ…തോമാച്ചന്റെ മേൽ പിടി വീഴണമെങ്കിൽ.. അതിനും മേലെ ആരോ ഇരുന്ന് ചരട് വലിക്കുന്നുണ്ട്… അതെനിക്ക് ഉറപ്പാ..
ആദി:ആര്…?
ഉണ്ണി :അതറിയില്ല… കണ്ടു പിടിക്കണം… ഒന്നുറപ്പാ… ഒന്നുകിൽ പ്രതി പക്ഷം… അല്ലെങ്കിൽ ആയാളുടെ ഗ്രൂപ്പ് തന്നെ..
ആദി:അയാളുടെ ഗ്രൂപ്പ് തന്നെന്നോ… അങ്കിൾ വീണ്ടും ഇതെന്തുവാ പറയണേ… അവർക്കു ആകെ കൂടി ഉള്ള മന്ത്രി അല്ലേ തോമാച്ചൻ.. അങ്ങനെ ഉള്ളപ്പോ….
ആദി പറഞ്ഞു തീരും മുന്നേ തന്നെ ഉണ്ണി മേനോൻ പറഞ്ഞു തുടങ്ങി..
ഉണ്ണി :അതെ… അത് തന്നെയാ ഞാനും പറഞ്ഞത്… ആയാൾ പുറത്തായാൽ സ്വാഭാവികമായും അംഗബലം ഉള്ള പാർടി ആയത് കൊണ്ട് തന്നെ പുതിയ മന്ത്രിയും അതേ പാർട്ടിയിൽ നിന്ന് തന്നെ ആവും… ഇനി ഒന്ന് ചിന്തിച്ചു നോക്കിയേ… നീ…
പറഞ്ഞു തീർക്കുമ്പോൾ ചെറിയ ഒരു മന്ദഹാസം ഉണ്ണി മേനോന്റെ മുഖത്ത് ഉണ്ടായിരുന്നു…
ആദി:അങ്ങനെ ആണെങ്കിൽ… ആരവും അത്…
ആദിക്ക് ആകാംഷ ആയി…
ഉണ്ണി : രണ്ടുപേർക്കാണ് കൂടുതൽ സാധ്യത ഒന്നുകിൽ ആന്റോ അല്ലെങ്കിൽ
ജോൺ
ആദി:അപ്പൊ എന്താണ് നമ്മുടെ പ്ലാൻ.
ഉണ്ണി :നീ നാളെ തന്നെ വീട്ടിലേക്കു വാ, നേരിട്ട് പറയാം.