ഷീല :നിന്റെ കെട്യോൾക്ക് തന്നെ കൊടുത്തോ… അവൾക്കു കിട്ടാതെ മുട്ടി നിൽക്കുവാ…
പാത്തു :ഓഹ്..എന്തൊരു കുശുമ്പി…അപ്പുറത്ത് തന്നെ ഇരിപ്പുണ്ടല്ലോ അമ്മയുടെ ആള്.. അങ്ങോട്ട് പോയങ്ങു ചോദിച്ച പോരെ… എന്താ ഞാൻ വിളിക്കട്ടെ..
ഷീല :പോടീ അവിടുന്ന്… എന്റെ കെട്ട്യോന്റെ കയ്യിൽ നിന്നു മുത്തം വാങ്ങിക്കാൻ എനിക്ക് നിന്റെ ഒത്താശ ഒന്നും വേണ്ട…
ആദി :ഓഹ്.. ഒന്ന് നിർത്തുന്നുണ്ട്ണോ രണ്ടും… എന്റെ ഉമ്മക്ക് ഇത്രയ്ക്കു ഡിമാൻഡോ…
ഷീല :അയ്യടാ എനിക്കെങ്ങും വേണ്ട നിന്റെ ഉമ്മ…അവൾക്കു തന്നെ കൊടുത്തോ..
ചെറിയ ചിരിയോടെ ഷീല പറഞ്ഞു.
അടുക്കളയിലെ ചൂടും പുകയും പിടിച്ച തിരക്കിട്ട പണികൾക്കിടയിൽ ആദിയുടെ സാമിപ്യം പാത്തുവിനും ഷീലക്കും നൽകുന്ന ആശ്വാസം ചെറുതോന്നുമായിരുന്നില്ലെന്ന ബോധം അവരെ ഇനി ഒരായുഷ്കാലം കൂടി അടുക്കളയിൽ തന്നെ തങ്ങളുടെ ജീവിതം ഹോമിച്ചു തീർക്കാൻ മനസൊരുക്കം നടത്താൻ പോന്ന വണ്ണം തീക്ഷണവും ദൃഢവുമായിരുന്നു.
******************************************************************************************************************************************************************************************************
സമയം രാത്രി 8 മണി.
ആദി പുറത്തെ പന്തലിച്ചു കിടക്കുന്ന മൂവാണ്ടൻ മാവിന്റെ ചോട്ടിലേക്കു നടക്കവേ തന്റെ കയ്യിലിരുന്ന ഫോൺ എടുത്ത് ഡയൽ അമർത്തി.
കാളിങ് ഉണ്ണി അങ്കിൾ….
കാൾ എടുത്ത ഉടനെ തന്നെ മറുതലക്കൽ നിന്നും…
“ഹലോ… മോനെ പറയെടാ…”