ഷീലാവതി [രതീന്ദ്രൻ]

Posted by

മന്ത്രി പി. കെ തോമസിന്റെ പേർസണൽ സെക്രട്ടറി ഔസേപ്പും അബ്കാരി മാത്യൂസും തമ്മിലുള്ള ഫോൺ സംഭാഷണമാണ് വാർത്തയിൽ ഉടനീളം കേട്ടുകൊണ്ടിരിക്കുന്നത്.തോമാച്ചന്റെ പിടി വീണാൽ അവനുൾപ്പെടുയുള്ള ഒരു പട തന്നെ പിന്നാലെ കൊഴിഞ്ഞു വീഴുമെന്നുള്ള സത്യം അവന്റെയുള്ളിൽ ഒരു പെരുമ്പറ കൊട്ടി.

മാത്യൂസും താനും തമ്മിൽ യാതൊരു ഇടപാടും ഇല്ലാത്തത് കൊണ്ട് തന്നെ തല്ക്കാലം പോലീസ് തന്റെ പുറകെ വരില്ല എന്നവന് അറിയാമെങ്കിൽ കൂടി ഇനിയുള്ള ഓരോ ചുവടും ഒരോ അണുവും ശ്രെദ്ധയോട് കൂടി തന്നെ മുന്നോട്ട് വെക്കുവാൻ ആദി ഇപ്പോൾ തന്നെ അവന്റെ മനസിനെ പാകപ്പെടുത്തി കഴിഞ്ഞിരുന്നു.

ആദി അവന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്കു തന്നെ കൈ പിടിച്ച് കയറ്റിയ അവന്റെ മാനസ ഗുരുവുമായ
ഉണ്ണികൃഷ്ണൻ മേനോൻ എന്ന അവന്റെ പ്രിയപ്പെട്ട ഉണ്ണി അങ്കിളുമായി ഈ വിഷയം സംസാരിക്കാനായി ഫോൺ കയ്യിലെടുത്തെങ്കിലും സ്വതവേ സംസാര പ്രിയനായ ഉണ്ണി അങ്കിൾ ഇത്രയും ഗൗരവതരമായ വിഷയം കയ്യിൽ കിട്ടിയാൽ പിന്നെ ഫോൺ നിലത്തു വെക്കില്ല തോന്നൽ അവനെ ആ ഉദ്യമത്തിൽ നിന്നും വിലക്കി.

അങ്കിളിനെ വിളിക്കുന്നത് പിന്നീടാവമെന്ന് ആത്മഗതം പറഞ്ഞുകൊണ്ട്
ആകെ അസ്വസ്ഥതമായ മനസിനെ തണുപ്പിക്കാൻ ഒന്ന് കുളിച്ചു ഫ്രഷാവുന്നത് നന്നാവുമെന്ന പ്രതീക്ഷയിൽ അവൻ നേരെ റൂമിലേക്ക്‌ പോയി.
പാത്തുവും ഷീലയും അപ്പോളും അടുക്കളയിൽ തന്നെ….

ആദി റൂമിലേക്ക്‌ കേറുമ്പോൾ തന്നെ കട്ടിൽ അവനായി ഒരു ടർക്കിയും ടീ ഷർട്ടും മുണ്ടും ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അവൾ.ടർക്കിയും എടുത്ത് അവൻ നേരെ ബാത്റൂമിൽ കയറി. പത്തു മിനിറ്റോളം ശവറിനടിയിൽ തന്നെ നിന്നപ്പോൾ തലയൊന്നു തണുത്ത പോലെ അവനു അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *