അഹല്യയുടെ ട്രെയിൻ യാത്ര
Ahalyayude Train Yaathra | Author : Adhidev
കഥകൾ എഴുതാൻ തുടങ്ങിയിട്ട് കുറച്ചായി. ഒരുപാട് സൈറ്റുകളിലും ബ്ലോഗുകളിലും കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ അവിടെ ഒന്നും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിട്ടില്ല.എന്നും ഒരു അജ്ഞാതനാമകനായി ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഈ സൈറ്റിൽ കഥകൾ ഇട്ട് തുടങ്ങിയപ്പോൾ മറ്റ് എവിടെയും കിട്ടാത്ത അപ്പ്റിസിയേഷൻ ഇവിടെ നിന്ന് കിട്ടാൻ തുടങ്ങി. അതുകൊണ്ട് പണ്ട് എഴുതി പ്രിയപ്പെട്ടതായി മാറിയ കഥകൾ വീണ്ടും ഇവിടെ പോസ്റ്റ് ചെയുന്നു. അതുപോലെ ഒരു കഥ ഇതാ….
ഞാൻ സിദ്ധാർഥ്. ഒരു മുംബൈ മലയാളി ആണ്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ ചാനലിലെ കണ്ടെന്റ് റൈറ്റർ ആണ്. ജേർണലിസം ആണ് പഠിച്ചത്. ഒരു മറാത്തി ചാനലിൽ ന്യൂസ് റിപ്പോർട്ടർ ആയിരുന്നു മുൻപ്. അവിടെ നിന്നാണ് ഇവിടെ ചാനലിൽ ജോലി കിട്ടിയത്.
ഇരുപത്തിയെട്ട് വയസ് ഉളള അവിവാഹിതൻ ആണു ഞാൻ. കാണാൻ വലിയ തെറ്റില്ല. ജോലിയുടെ ഭാഗമായി പലപ്പോഴും ട്രെയിൻ യാത്രകൾ ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെ ഒരു യാത്രയിൽ ഉണ്ടായ അനുഭവമാണ് ഈ കഥ .
കോറോണക്ക് മുന്നേയുള്ള ക്രിസ്മസ് കാലം. ന്യൂയെർ അടുത്ത് വരുന്നു. ചാനലിൻ്റെ ഒഫിഷ്യൽ വർക്കുകളുമായി ഡൽഹിക്ക് അത്യാവശ്യമായി പോവേണ്ടി വന്നു.
ഒരു ദിവസം അവിടെ നിന്ന് വർക്ക് തീർത്ത് പിറ്റേന്നു തിരിച്ച് ഡെൽഹി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. പുലർച്ചെ ആറേ കാൽ മണിയുടെ രാജധാനിയായിരുന്നു ബുക്ക് ചെയ്തത്. അതാവുമ്പോ കൃത്യം ക്രിസ്മസ് ഈവിന് നാട്ടിൽ എത്തും.