സ്‌ക്വിഡ് ഗെയിം സീസൺ 5
Squid Game Season 5 | Author : Eren Yeager
[ Previous Part ] [ www.kkstories.com]
ഗെയിംസ് എല്ലാം മുറ പോലെ നടന്നു കൊണ്ടേ ഇരുന്നു…. ഓരോ ഗെയിം കഴിയുന്തോറും മത്സരർഥികളുടെ എണ്ണവും കുറഞ്ഞു കൊണ്ടേ ഇരുന്നു.അവസാന മത്സരം കൂടെ തീർന്നതിൽ ഇനി അവശേഷിക്കുന്നത് ആകെ വെറും 16 പേര് മാത്രമാണ്….
അവസാന മത്സരം ഹാളിൽ നടക്കുന്നതിനിടക്ക് ആ islandil മറ്റു ചില സാഹസങ്ങൾ കൂടെ അരങ്ങേറുന്നുണ്ടായിരുന്നു.. Ci സാം മിസ്സിംഗ്കേസിന്റെ പിന്നാലെ രാവും പകലും ഇല്ലാതെ അന്വേഷിച്ചു ആ islandine പറ്റി മനസിലാക്കി 12 പോലീസുകാരെയും കൂട്ടി അവിടെ ഒരു മിന്നൽ ആക്രമണം നടത്തുകയായിരുന്നു…. ഡിപ്പാർട്മെന്റിൽ തന്നെ ഒറ്റുകാർ ഉള്ളത് കൊണ്ട് സാമിന് വേറെ വഴി ഉണ്ടായിരുന്നില്ല…
വിശ്വസ്ഥർ ആയ ആ 12 പേരെയും കൂട്ടി അയ്യാൾ പോരാടാൻ തീരുമാനിച്ചു… പക്ഷെ നിർഭാഗ്യം അയ്യാളുടെ തലക്ക് മേലെ ഉദിച്ചു നിൽക്കുകയായിരുന്നു…. റെഡ് മാസ്ക് കൃത്യ സമയത്ത് ഇടപെട്ടു സാമിനെ ജീവനോടെ തന്നെ പിടി കൂടി…. ഏറ്റു മുട്ടലിൽ റെഡ്മാസ്കിനു അയ്യാളുടെ ഇരുപതോളം സൈനികരെ നഷ്‍ടമായപ്പോൾ. സാമിന് കൊണ്ടു വന്ന 12 പേരെയും ബലി കൊടുക്കേണ്ടി വന്നു.
റെഡ് മാസ്ക് ഗെയിം എല്ലാം കഴിഞ്ഞപ്പോളേക്കും സാമിനെ വിലങ്ങു ഇട്ട് കൊണ്ടു ഐജി മാത്യുന്റെ അടുത്തേക്ക് എത്തിച്ചിരുന്നു… അത് പോലൊരു പോലീസ് ആക്രമണം ഉണ്ടായത് കൊണ്ടു തന്നെ അന്നത്തെ രാത്രി ഓരോ മത്സരാർത്ഥിയെയും ഓരോ റൂമിൽ ഇട്ട് പൂട്ടുകയാണ് ചെയ്തത്… അത് കൊണ്ടു തന്നെ അന്നത്തെ മത്സരത്തിന് ശേഷം ആർക്കും പരസ്പരം കാണാൻ സാധിച്ചില്ല…..