ഞാൻ: സ്റ്റേഷനിൽ രണ്ടുപേർ ഒന്ന് ലീവ് ആണ്. ഇന്ന് ഡേ കൂടെ പോയാൽ അടുത്ത രണ്ടുദിവസം ഓഫ് കിട്ടും.
അമ്മ: എങ്കിൽ നീ പോയി കുളിക്കു പെട്ടെന്ന്. നീ വീട്ടിൽ ഉണ്ടാകുമെന്ന് വിചാരിച്ചു ചോറിന് കറികൾ ഒന്നും വച്ചില്ല. അവർക്ക് രണ്ടുപേർക്കും ഇരുന്നത് കൊടുത്തു വിട്ടു. എന്തെങ്കിലും വച്ച് തരാം.
ഞാൻ: ഉണ്ടെങ്കിൽ മതി, അല്ലെങ്കിൽ ഞാൻ പുറത്ത് നിന്നും കഴിക്കാം.
അമ്മ: ചോറ് വച്ചത് ഉണ്ടിവിടെ, കറിയും കൂടെ ആക്കി തരാം.
അങ്ങനെ എണ്ണയും തേച്ചു കുളിച്ചു കാപ്പിയും കുടിച്ചു ഞാൻ ഡ്യൂട്ടിക്ക് പോയി.
രാത്രി 8 മണിക്ക് ഡ്യൂട്ടിയും കഴിഞ്ഞ് യൂണിഫോം മാറ്റി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് നൈറ്റ് ഡ്യൂട്ടിക്ക് വന്ന SI യൂം 1 ലേഡി കോൺസ്റ്റബിളും കൂടെ ഒരു വീട്ടിൽ ചാരായ വാറ്റ് ഉണ്ടെന്ന് ഇൻഫർമേഷൻ കിട്ടിയതിൻ്റെ വെളിച്ചത്തിൽ സേർചിന് പോകാൻ തയ്യാറായി നിന്നത്. നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു വേടിയുടെ വീട് ആയിരുന്നു അതു. അതിനാൽ ലേഡി കോൺസ്റ്റബിളും ആവശ്യമായിരുന്നു. എൻ്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് രഹസ്യ വാറ്റ് നടക്കുന്നു എന്ന് വിവരം കിട്ടിയ വീടും വരുന്നത്. അതിനാൽ തന്നെ കൂടെ കൂടാൻ SI പറഞ്ഞു. യൂണിഫോം മാറ്റി പോയി എന്ന് പറഞ്ഞപ്പോൾ, യൂണിഫോം ഒന്നും വേണ്ട, അതുവരെ വന്നിട്ട് താൻ അവിടെ നിന്നും വീട്ടിലേക്ക് പൊയ്ക്കോ എന്ന് SI പറഞ്ഞു. അതിനാൽ ഞാനും എൻ്റെ ബൈക്കിൽ തന്നെ അവരുടെ കൂടെ പോയി.
അവിടെ എത്തിയപ്പോഴേക്കും 2 പുരുഷന്മാരെയും 1 സ്ത്രീയെയും കണ്ടൂ. ലഭിച്ച വിവരം ശെരി ആയിരുന്നത് കൊണ്ട് വീട്ടിൽ നിന്നും വാറ്റ് കുപ്പികളും മറ്റും കണ്ടെത്തി, പ്രതികളെ SI യുടെ നേതൃത്വത്തിൽ ഉള്ള പോലീസുകാർ കൊണ്ടുപോകുകയും ചെയ്തു. അവർ പോയ ശേഷം ഞാനും എൻ്റെ ബൈക്കിൽ കയറി വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മ വന്നിട്ടില്ലായിരുന്നു. സമയം നോക്കുമ്പോൾ രാത്രി 9 കഴിഞ്ഞ്. മാസത്തിൽ ഒരു പ്രാവശ്യം ഇതുപോലൊരു ക്ഷേത്ര ദർശനം അവർക്ക് പതിവുള്ളതാണ്. കൂടെ കമലം ചേച്ചിയും ഉണ്ടാകും. ഞാൻ കുളിച്ചു ഫ്രഷ് ആയി, ഭക്ഷണം കഴിച്ച് കിടന്നു. നാളെയും അടുത്ത ദിവസവും ഓഫ് ആയത് കൊണ്ട് മെല്ലെ എഴുന്നേറ്റാൽ മതി. ഞാൻ ബെഡ്ഡിലേക്ക് കിടന്നപ്പോൾ തന്നെ അമ്മ വന്നു എന്ന് മനസിലായി. ചേട്ടത്തി ടിവിയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.