കടമ
Kadama | Colony Sonu
ഹായ് കൂട്ടുകാരെ, “കോളനി” എന്ന പേരിൽ ഞാനെഴുതിയ ആദ്യത്തെ കഥയ്ക്ക് നൽകിയ പ്രോത്സാഹനതിന് നന്ദി. സോനു എന്ന പേരിൽ മറ്റൊരു കഥാകൃത്ത് ഉള്ളത് ഞാൻ അറിയുന്നത് ആദ്യത്തെ പാർട്ട് പബ്ലിഷ് ചെയ്ത ശേഷം ആണ്. എന്നാലും അതെ പേരിൽ തന്നെ ബാക്കി ഉള്ള ഭാഗങ്ങളും ഞാൻ ഇവിടെ പബ്ലിഷ് ചെയ്തു. എൻ്റെ മറ്റൊരു കഥയാണിത്. ഇത് മുതൽ “കോളനി സോനു” എന്ന പേരിലാകും ഞാൻ പ്രസിദ്ധീകരിക്കുന്നത്. ഒറ്റ പാർട്ടിൽ തന്നെ മുഴുവൻ കഥയും ഇതിൽ ഉണ്ട്. വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുക.
പതിവ് പോലെ അത്താഴം കഴിഞ്ഞ് എല്ലാവരും സീരിയലിൻ്റെ മുന്നിലായിരുന്നു. കൃത്യം 8. 30 ന് തന്നെ അത്താഴം കഴിക്കുക എന്നത് ഒരു ശീലമായിരുന്നു. അതും വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു. ടിവിയിൽ സീരിയൽ ഓടുന്നുണ്ടെങ്കിലും ഞാൻ സോഫയിൽ ഇരുന്നു വെറുതെ ഫോൺ നോക്കി ഇരുന്നു.
വയസ്സ് 32 ആയെങ്കിലും ജോലി കിട്ടി വെറും 10 മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പോലീസ് ആയത് കൊണ്ട് നീണ്ട ഒൻപത് മാസത്തെ ട്രെയിനിംഗ് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് ഒരു മാസം ആയി. ട്രെയിനിംഗ് കഴിഞ്ഞ് വന്നപ്പോൾ കറുത്ത് ഉണങ്ങി കരുവാളിച്ച ഒരു വികൃത രൂപമായിരുന്നെങ്കിലും വീട്ടിൽ വന്നതിനു ശേഷം ഇപ്പോൾ ഒരുപാട് മാറ്റമുള്ളതായി എനിക്ക് തോന്നി.
അമ്മ തറയിൽ ഇരുന്നുകൊണ്ട് നാളേക്കുള്ള പച്ചക്കറികൾ മുറിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും സീരിയലിൽ തന്നെ ആണ്. ഒരു ചെയറിലയായി മൂന്ന് മാസം മുമ്പ് ഞങ്ങളുടെ വീട്ടിലേക്ക് കെട്ടിച്ചു കൊണ്ട് വന്ന അമ്മയുടെ പൊന്നാര മരുമകളും. അതായത് എൻ്റെ ചേട്ടൻ്റെ ഭാര്യ സീരിയലിൽ തന്നെ മുഴുകി ഇരിക്കുന്നുണ്ട്.