അഞ്ജലിയുടെ സമ്മാനക്കളി
Anjaliyude Sammanakkali | Author : Chippoos
പ്രഭാതം, മഞ്ഞുതുള്ളികൾ റോസാചെടിയുടെ ഇലകളിൽ വീണു കിടന്നു. അഞ്ജലി ജനൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി. നവംബറിലെ തണുപ്പ്, ചെറിയ മഞ്ഞു മൂടിക്കിടക്കുന്നു അതോ മഴ പെയ്യാനാണോ. എത്ര തണുപ്പിലും അരുൺ ഫാൻ ഇട്ടാണ് കിടക്കുക, അവൾ ഭർത്താവിനെ നോക്കി. നല്ല ഉറക്കത്തിലാണ് അവൻ. ശ്വാസോച്ഛ്വാസത്തിനനുസരിച്ച് ഉയർന്നു താഴുന്ന അവന്റെ നെഞ്ച്. അഞ്ജലി കട്ടിലിലേക്ക് ഇരുന്നു അരുണിന്റെ നെറ്റിയിൽ ചുംബിച്ചു.
“എന്താ ഇന്ന് ജോലിക്കൊന്നും പോകണ്ടേ?”
അരുൺ കണ്ണ് തുറന്നു നോക്കി, പുഞ്ചിരിച്ചു.
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ?”
അരുൺ ആലോചിച്ചു, ഹമ്മേ ഇന്നല്ലേ വെഡിങ് ആനിവേഴ്സറി, “ഹാപ്പി ആനിവേഴ്സറി ഡിയർ” അവൻ പറഞ്ഞു.
“അപ്പോ ഓർമയുണ്ട്” അഞ്ജലി ചിരിച്ചു കൊണ്ട് ഒരു ബെഡ്സൈഡ് ടേബിളിന്റെ വലിപ്പിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു. അരുൺ പുതപ്പിനുള്ളിൽ നിന്നും ഇറങ്ങി കട്ടിലിൽ കൈ കുത്തി ഇരുന്നു. നീല നിറമുള്ള തിളങ്ങുന്ന പേപ്പറിൽ പൊതിഞ്ഞ ഒരു പാക്കറ്റ്, അത് ചുവന്ന നിറമുള്ള ഒരു റിബൺ കൊണ്ട് കെട്ടിയിരുന്നു.
“എന്താ ഇത്?”
“ഇതിന് സർപ്രൈസ് ഗിഫ്റ്റ് എന്ന് പറയും, തുറന്നു നോക്ക്” അഞ്ജലി കുസൃതിച്ചിരിയോടെ പറഞ്ഞു. അരുൺ താങ്ക്യു പറഞ്ഞു കൊണ്ട് പാക്കറ്റ് അഴിച്ചു തുടങ്ങി. ഉള്ളിൽ ഒരു ഷർട്ട് ആയിരുന്നു. കഴിഞ്ഞ തവണയും ഇവൾ ഷർട്ട് ആണ് തന്നത്, അരുൺ മനസ്സിൽ പറഞ്ഞു. പക്ഷെ ഷർട്ട് അവന് ഇഷ്ടപ്പെട്ടിരുന്നു.
“ഇത് കൊള്ളാം, ഇന്നിത് തന്നെ ഓഫീസിൽ പോകുമ്പോ ഇടാം” അരുൺ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ഇട്ടിരുന്ന ടി ഷർട്ട് ഊരി അവൻ പുതിയ ഷർട്ട് ഇട്ടു നോക്കി, അളവുകൾ കൃത്യം ആയിരുന്നു.
“ഇനി എനിക്കുള്ള ഗിഫ്റ്റ് എടുക്ക്” അഞ്ജലി പറഞ്ഞു.