എന്റെ ഡോക്ടറൂട്ടി 24
Ente Docterootty Part 24 | Author : Arjun Dev | Previous Parts
സ്റ്റെയറോടിക്കേറി, അവിടെനിന്നും മീനാക്ഷിയേയും തോളിലേയ്ക്കിട്ട് റൂമിലേയ്ക്കു നടക്കുമ്പോൾമുഴുവൻ അമ്മയുടേം ആരതിയേച്ചിയുടേം മുന്നിൽ മാനംപോയതിലുള്ള ദേഷ്യമോ സങ്കടമോക്കെയായ്രുന്നെന്റെ മനസ്സിൽ…
അതുകൊണ്ടുതന്നെ റൂമിലേയ്ക്കു കേറിയപാടെ കട്ടിലിലേയ്ക്കു പ്രതിഷ്ഠിയ്ക്കുന്നതിനൊപ്പം ഒറ്റചവിട്ടുകൂടി കൊടുക്കണംന്നുണ്ടായ്രുന്നു എനിയ്ക്ക്…
പക്ഷേ അതിനവസരമുണ്ടായില്ല, കൊണ്ടിരുത്തിയപാടെ മലർന്നങ്ങു വീഴുവായ്രുന്നവൾ…
ഒരു ഷെയ്പ്പുമില്ലാതെ തെക്കുവടക്കുകിടന്ന
മീനാക്ഷിയ്ക്കിട്ടൊരു
തൊഴികൊടുക്കണോ, അതോ തലവഴിയേ വെള്ളമൊഴിയ്ക്കണോ എന്നൊരുനിമിഷം ചിന്തിച്ച ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നതും,
“”…സിത്തൂട്ടാ..!!”””_ ന്നൊരു വിളികേട്ടു …
നാവുകുഴഞ്ഞിരുന്നതിനാൽ
സംഗതി അവ്യക്തമായാണ്
ചെവീലെത്തീത്…
അതുകൊണ്ടതു മൈൻഡാക്കാതെ വീണ്ടും ബാത്ത്റൂമിലേയ്ക്കു തിരിഞ്ഞപ്പോൾ വിളിയാവർത്തിച്ചു;
“”…സിത്തൂട്ടാ..!!”””
…സിത്തൂട്ടനോ..?? അതേതു തെണ്ടി..??
എന്നഭാവത്തിൽ തിരിഞ്ഞുനിന്നു നോക്കുമ്പോൾ, മുഖമെന്റെനേരേ ചെരിച്ച് കൈകളെന്റെനേരേ വിടർത്തി;
“”…സിത്തൂട്ടാ വാ… എന്റടുക്കെ വാ..!!”””_ ന്ന് കൊഞ്ചിക്കൊണ്ടവൾ കൂട്ടിച്ചേർത്തു…
…ആഹ്.! എന്നെത്തന്നെ.!
ഉള്ളിൽചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും അതുപ്രകടിപ്പിയ്ക്കാതെ അൽപ്പംജാഡയിൽ,
“”…എന്താടീ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,