അച്ചായൻസ്
Achayans | Author : Samudrakkani
എരിഞ്ഞു തീരാൻപോവുന്ന മൽബാരോ ഒന്നുകൂടി ആഞ്ഞു വലിച്ചു അവസാന പഫ് എടുത്ത് കുറ്റി അടുത്ത ടീ പോയിൽ ഇരിക്കുന്ന ജെ. സി. ന്യൂമാൻ അസ്ട്രയേയിൽ കുത്തി കെടുത്തി, ഗ്ലാസിൽ ബാക്കി ഇരിക്കുന്ന ബാകാർഡി ഒറ്റ വലിക്കു അകത്താക്കി…..പ്ലേറ്റിൽ നിന്ന് രണ്ടു കഷ്ണം മുരിഞ്ഞ ബീഫ് എടുത്തു വായിൽ ഇട്ടു ചവിവച്ചുകൊണ്ട് അച്ചായൻ സെറ്റിയിലേക്ക് ചാഞ്ഞു കിടന്നു……
വെള്ളം അടി തുടങ്ങുമ്പോൾ അച്ചായന് നിർബന്ധം ഉള്ള പല കാര്യങ്ങളിൽ ഒന്ന് അതാണ് ലൂസിയാനോ പാവരോട്ടിയുടെ പഴയ ഓപ്പറേ സോങ് … അത് കുറഞ്ഞ സൗണ്ടിൽ ഹാളിൽ
അപ്പോഴും കേട്ടുകൊണ്ടിടുന്നു……
ആറടി ഉയരം, ഒരു 90 105 കിലോ ഭാരം.. നല്ല കഷണ്ടി തല, നല്ല കട്ടി മീശ, എപ്പോഴും ഷേവ് ചെയ്തു നല്ല മനോഹരമായ വലിയ മുഖം, വലിയ വിരിഞ്ഞ മാറും , നല്ല ആരോഗ്യം ഉള്ള ദൃഡ ഘാത്രാൻ ആകെകൂടി ഒരു ആചാന ബാഹു… 55 വയസ്സായി എന്ന് തോന്നില്ല. അച്ചായൻ കോട്ടയത്തെ വലിയ ഒരു കുടുംബത്തിൽ ഉള്ള ആളാണ് ജോയ് എന്ന ജോയ് മാത്യു പൂഴിക്കുന്നേൽ .
പൂർവികരായി ഭൂസ്വത്തു ഉള്ള വലിയ കുടുംബം…..ഇവിടെ ഗൾഫിൽ വന്നിട്ടു 20 കൊല്ലത്തോളം ആയി…. വലിയ ഒരു എണ്ണ കമ്പനിയുടെ വലിയ ഒരു പോസ്റ്റിൽ ജോലി ചെയ്യുന്നു…. അഞ്ചു കൊല്ലം മുൻപ് വരെ ഭാര്യ റോസിക്കും മക്കൾക്കും ഒപ്പം സിറ്റിയിൽ തന്നെ ഒരു പോരഷ് ഏരിയയിൽ നല്ല ഫ്ലാറ്റിൽ ആയിരുന്നു താമസം. രണ്ടു മക്കൾ
ഒരാണും ഒരു പെണ്ണും, മക്കൾ മുതിർന്നപ്പോ പഠന ആവശ്യർത്ഥം യൂറോപ്പിലേക്കു പോയ്..