കളിപടവുകൾ [P B]

Posted by

കളിപടവുകൾ

Kalipadavukal | Author: P B


ഹോസ്റ്റലില്‍ വെച്ച് ആണ് രേണുകയെ ഞാൻ പരിചയപ്പെടുന്നത്, ഒരു നാട്ടിന്‍പുറംകാരി നാണം കുണുങ്ങി പെണ്ണ്, ഒതുങ്ങിയ ശരീരം, പതുങ്ങിയ വർത്തമാനം പക്ഷേ എല്ലാം സൂക്ഷ്മതയോടെ വീക്ഷിക്കുന്ന സ്വഭാവം. എത്ര സംസാരിച്ചാലും കേട്ടു കൊണ്ട്‌ ഇരിക്കും എങ്കിലും ആവശ്യം ഉള്ളപോൾ കൃത്യമായ മറുപടിയും അവളുടെ കാഴ്ചപ്പാടും പറയും.

വളരെ ബുദ്ധിമുട്ട്‌ ഉള്ള ഒരു പ്രോജക്ടിൽ വർക്ക് ചെയ്യുമ്പോൾ ആണ്‌ അവൾ എന്റെ മുറിയില്‍ താമസത്തിനു എത്തുന്നത്. പീജി ഫൈനല്‍ പഠിക്കുമ്പോള്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് മാറിയതാണ് പുള്ളിക്കാരി. അവിടെ എപ്പോളും ബഹളമായത് കാരണം പഠിക്കാന്‍ പറ്റില്ല, അത് കൊണ്ട് സമാധാനം കിട്ടാന്‍ വേണ്ടി ഇങ്ങോട്ട് ചാടിയതാണ്. ഇവിടെ പറ്റിയ സമയത്താണ് വന്നു കേറിയത്, ഞാന്‍ രാത്രി മുഴുക്കെ ലാപ്ടോപ്പും കുത്തി, തനിയേ സംസാരിച്ച് എന്റെ പ്രോജക്റ്റ് മാനേജരെ പ്രാകി വെളുക്കുവോളം പണി ചെയ്തു ഇരിക്കുന്ന കാലം. എങ്കിലും അവൾ ഒരു ഖേദം പ്രകടിപ്പിക്കാതെ എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത്‌ തന്നു. അത് കൊണ്ട് എന്താ, അവളുടെ കോളേജ് പ്രോജക്റ്റ് മുഴുവന്‍ ഞാന്‍ ഒറ്റക്ക് ചെയ്തു കൊടുത്തു, പക്ഷെ അവള്‍ക്ക് അത് ഇപ്പോളും അല്‍ഭുതം ആണ്, എനിക്ക് അത് ഒരു ജോലി ആയി പോലും തോന്നിയില്ല.

എവിടെ പോകാനും പറ്റിയ ഒരു കമ്പനി ആണ് രേണു അത് കൊണ്ട് എന്റെ എല്ലാ ഔട്ടിങ്ങിലും സഹത സഞ്ചാരിയായി ഞാന്‍ കൂടെ കൂട്ടും. കുറച്ച് നാളുകള്‍ കൊണ്ട്‌ ഞങ്ങൾ വളരെ അടുത്തു,
എന്റെ പ്രോജക്റ്റ് തീര്‍ന്നപ്പോള്‍ കിട്ടിയ ബോണസ് ഞങ്ങള്‍ രണ്ടും കൂടി ഒരു മാസം എടുത്ത് തിന്നും കുടിച്ചു അടിച്ചു പൊളിച്ചു,
ആൾ ചെറുത്ത് ആണെങ്കിലും നല്ല പോളിങ് ആണ്, എനിക്ക് പറ്റിയ കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *