സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]

Posted by

സുറുമയെഴുതിയ മിഴികൾ 1

Suruma Ezhuthiya Mizhikal Part 1 : Author : Spulber


അനിയത്തി ഷംനയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി മടങ്ങിവരികയാണ് സലീന.
പത്തൊൻപത് വയസുള്ള ഷംന ഡിഗ്രിക്ക് പഠിക്കുകയാണ്. ക്ലാസ് കഴിഞ്ഞ് വന്നപ്പോ അവൾക്ക് ശക്തമായ പനി.

അപ്പോ തന്നെ ഒരോട്ടോ വിളിച്ച് വീടിന് നാല് കിലോമീറ്റർ അപ്പുറത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ട് പോരുകയായിരുന്നു.ക്ഷീണം കാരണം ഡ്രിപ്പിടേണ്ടി വന്നു. അത് തീർന്നപ്പോഴേക്കും എട്ട് മണിയായി. ഓട്ടോ തൊട്ടയൽപക്കത്ത് തന്നെയുള്ള രാജേട്ടന്റെയാണ്. അത് കൊണ്ട് പേടിക്കാനൊന്നുമില്ല. ഉപ്പയുടെ അടുത്ത കൂട്ടുകാരനാണ്. വീട്ടിലെ എന്താവശ്യത്തിനും ഒരു സഹായിയുമാണ്.

സലീനയുടെ ഉപ്പ ഉമ്മർ വർഷങ്ങളായി ഗൾഫിലാണ്. തെറ്റില്ലാത്തൊരു വീടും, സലീനയെ കെട്ടിച്ചയച്ചതുമാണ് അയാളുടെ ആകെയുള്ള സമ്പാദ്യം. ജീവിതകാലം മുഴുവൻ ഗൾഫിൽ കഴിയാൻ വിധിക്കപ്പെട്ട ഒരു സാദാ പ്രവാസി..
ഉമ്മ റുഖിയ വീട്ടിൽ തന്നെ.

ഇരുപത്തെട്ട് വയസുള്ള സലീനയുടെ കല്യാണം ആറ് വർഷം മുൻപ്, തന്നെ കൊണ്ട് കഴിയുന്ന പോലെ ഭംഗിയിൽ തന്നെയാണ് ഉമ്മർ നടത്തിയത്..
പക്ഷേ, ഇപ്പോൾ അവൾ ഒരു വർഷമായി സ്വന്തം വീട്ടിലാണ്.
കുട്ടികളുണ്ടാവത്തതാണ് കാരണം. അവളുടെ ഭർത്താവും ഗൾഫിലാണ്. ഒരു ചികിൽസ നടത്തുകയോ, ആർക്കാണ് കുഴപ്പം എന്ന് കണ്ടെത്തുകയോ ചെയ്യാതെ, അവളുടെ അമ്മായമ്മ അവളെ വീട്ടിൽ കൊണ്ട് വന്ന് ആക്കുകയായിരുന്നു. ഉമ്മയെ എതിർക്കാനുള്ള ശേഷി അവളുടെ കെട്ട്യോനില്ലാതെയും പോയി.
ബന്ധം പിരിഞ്ഞിട്ടൊന്നുമില്ല. എട്ട് മാസം കഴിഞ്ഞാൽ അവളുടെ ഉപ്പയും, ഭർത്താവും ഒരുമിച്ച് നാട്ടിലേക്ക് വരുന്നുണ്ട്.. അന്നൊരു തീരുമാനമാക്കാൻ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *