Obsession with Jenni 9
Author : Liam Durairaj | Previous Part
മരിയ : ചേട്ടായി ഇത് എവിടായാണ്…
ഫിജോ :ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ…
മരിയ :പിള്ളേരും കിടന്നു ബഹളം വെക്കുന്നു…
ഫിജോ: നീ ബിൻസി ആയിട്ട് ടൗണിൽ ഓക്കേ ഒന്നു പോയി കറങ്ങും…
മരിയ കോൾ കട്ട് ചെയ്തു…
മരിയ :കണ്ടല്ലോ മകളെ നമ്മൾ വന്നിട്ടുപോലും പപ്പാ എങ്ങോട്ടോ പോയി…
റെച്ചിൽ അവളെ ഒന്നും ചിരിച്ചു കാണിച്ചു..വീണ്ടും ബെഡിൽ ലേക്കും കിടന്നു തുള്ളി ചടാൻ തുടങ്ങി…
കല്യാണം ഒരുക്കങ്ങൾ തുടങ്ങി..വലിയ ഒരു പന്തൽ ഒരുങ്ങി..അടുത്ത ബന്ധുക്കൾ വന്നു തുടങ്ങിയിരിക്കുന്നു…
രാവിലെ പോയ ഫിജോ അന്ന് രാത്രിയും വന്നില്ല…
പിറ്റേ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റ മരിയ ബാത്റൂമിൽ നിന്നും കേട്ട മൂളി പാട്ടിൽ ലയിച്ചുയിരുന്നു പോയി…
ഫിജോ ബാത്‌റൂമിൽ ഇറങ്ങിവന്നപ്പോൾ കബട ദേഷ്യം അഭിനയിച്ചു അവൾ കട്ടിൽ നിന്നും എഴുന്നേറ്റു അവൻ്റെ അടുത്തേക്കും വന്നു…
മരിയ :എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ..
ഫിജോ :സോറി,,ഇനി ഞാൻ എങ്ങോട്ടും പോകില്ല…
അത് ഒരു ഉറപ്പ് ആയിരുന്നു..
മരിയയുടെ കവിളിൽ അവൻ കൊടുത്ത ചുംബനം… ഫിജോ അന്ന് മുതൽ,,ഒരു നല്ല ഭർത്താവ് ആയി… അവന്റെ മകളുടെ നല്ല അച്ഛൻ ആയി..അവന്റെ സഹോദരങ്ങളുടെ നല്ല സഹോദരൻ ആയി..ഒരു നല്ല മകനുമായി ആ വീട്ടിൽ ഒതുങ്ങി നിന്നും…
അബുദുള്ളാ : എന്താടോ ജോമോനെ രാത്രിയിൽ ഒറ്റക്ക് ഇരിക്കുന്നെത്…