എൻ തോഴി💗 3
En Thozhi Part 3 | Author : Vavval Manushyan
[ Previous Part ] [ www.kkstories.com]
🔸ഹായ് എന്നെ തെറി വിളിക്കരുത്..
🔸എഴുതാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല…
🔸വീണ്ടും എനിക് എഴുതാൻ മൂഡ് തന്ന “സോജു” ബ്രോക്ക് ആയിരം നന്ദി.. കൂടെ നമ്മടെ ആരതി കല്യാണത്തിൻ്റെ ഉടമ “അഭിമന്യു” സഹോക്കും എൻ്റെ ഹൃദയത്തിൻ നിന്ന് നന്ദി രേഖപ്പെടുത്തുന്നു..!!
🔸അപ്പോ ഈ കഥ മറന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..
🔸ഞാൻ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങുകയാണ്..അപ്പോ തുടങ്ങാം ബാക്കി..!!
🦴🦴🦴
സ്ഥലം മാറി കിടന്നത് കൊണ്ടാവാം രാവിലെ ഞാൻ ഏഴ് മണിക്ക് ആണ് ഏണിറ്റത്..!
താഴെ നല്ല ബഹളം ആണ്, എല്ലാ ബന്ധുകളും വന്നു കാണും..! പിന്നെ അതികം വയ്യ്കാതെ ഞാൻ ഫോൺ ചാർജിൽ ഇട്ട് കുളിക്കാനും പല്ല്തെകാനും ബാത്ത്റൂമിൽ കേറി..!
ദിനചര്യങ്ങൾ കഴിഞ്ഞു ഞാൻ ബാഗ് തുറന്ന് ഗോൾഡൺ കളർ കുർത്തയും വെള്ള പാൻ്റും എടുത്ത് ഇട്ടു..! കയ്യിൽ വിൻ്റ്റേജ് മോഡൽ സിൽവർ വാച്ചും,മോതിരവും, ഒരു സിൽവർ ചെയിനും എടുത്തിട്ട് കണ്ണാടിയിൽ നോക്കി “മ്മ ധ്രുവ് വിക്രം തന്നെ”; എന്ന് സ്വയം ബോധിപിച്ച് താഴേക്ക് ഇറങ്ങി..!!!
നേരെ ചെന്ന് കയറി കൊടുത്തത് ഏതോ ഒരു അമ്മാവൻ്റെ മുമ്പിൽ ആണ്..! ആ പല്ല് തൊഴിഞ്ഞ സിങ്കം എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് ഒരു ചിരിച്ചിരിച്ചിട്ട് ഏതോ ആൻ്റിയുടെ മൂട് മണപിച്ച് പോയി..!
ഞാൻ നേരെ പുറത്തേക്ക് ഇറങ്ങി നോക്കി..! അവിടെ ഇന്നലെ കെട്ടിയ പന്തൽ അഴിച്ചിട്ടില്ല..!
ഇന്നലെ ആളുകൾക്ക് കഴിക്കാൻ ഇട്ടിരുന്ന വെള്ള ടേബിളിൽ ഇപ്പോഴും കിടപ്പുണ്ട്.!
ദിവ്യ ചേച്ചി എന്നെ വന്ന് വിളിച്ചോണ്ട് പോയി നല്ല ചൂട് ദോശയും ചമ്മന്തിയും തന്നു..!
പക്ഷേ കഴിക്കുമ്പോൾ പോലും നമ്മളെ കഥനായികയെ കണ്ടില്ല..!!