ഏഴു പൂത്തിരികൾ 2
Ezhu Poothirikal Part 2 | Author : TRCI Stories
[ Previous Part ] [ www.kkstories.com]
അത് അതുലായിരുന്നു .
നോക്കുമ്പോൾ അവനേതോ പെൺകുട്ടിയുമായിട്ട് വഴക്കുണ്ടാക്കുന്നു . രഘു അവനെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു . ഞാൻ ഓടി അങ്ങോട്ടു ചെന്നു
ഞാൻ : എടാ…. എന്താ പ്രശ്നം ?
ആ പെണ്ണാണ് മറുപടി പറഞ്ഞത് . ഇവന്റെ കളി കണ്ട ആ കുട്ടി പേടിച്ചുപോയീന്ന് തോന്നുന്നു . പിന്നെ അവിടെ പിടിച്ചു മാറ്റാൻ വന്നവര് അവളുപറയുന്നത് വിശ്വസിക്കാൻ വേണ്ടിയാണ് അവളുതന്നെ ആദ്യം കേറി സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി .
പെൺകുട്ടി : ചേട്ടാ … ഇവൻ എന്നെ കാലുവച്ച് തട്ടി വീഴ്ത്താൻ നോക്കി .
അതുൽ : ഛീ ..എവിടേയാടി.. നീ നോക്കി നടക്കുന്നേ…. ?!! അവള് മാനത്ത് നോക്കി നടന്ന് തട്ടിവീഴ്ത്തീന്ന് പറയുന്നു . വിടെടാ എന്നെ ….!!
എന്തോ അവള് കരയാൻ വല്ലാതെ പാടുപെടുന്നുണ്ടെന്ന് എനിക്കു തോന്നി . അതുമല്ല അവിടെ ആളുകളുടെ എണ്ണം കൂടുന്നുണ്ടായിരുന്നു .
ഞാൻ ( അതുലിനെ വലിച്ചുകൊണ്ട് ചെവിയിൽ പറഞ്ഞു ) : വാടാ … നീ ബഹളം വെക്കല്ല .
അതുൽ : എടാ ആ നായീന്റെ മോള് …എല്ലാരുടെയും മുന്നിൽവച്ച് നാറ്റിക്കുന്നോ ?
രഘു : ഒന്ന് അടങ്ങേടാ , ഇങ്ങനെയൊക്കെ കളിച്ചാൽ പിന്നെ ഇങ്ങോട്ടൊന്നും ഇനി വരാൻ പറ്റത്തില്ല . എടാ സനു അപ്പുറത്തൂന്ന് പിടിക്കെടാ അവനെ …..
ഞാൻ : അതുലേ വാ…. എല്ലാരും നോക്കുന്നു.
ഞങ്ങൾ ഒരുവിധം അവനെ ദൂരത്തേക്ക് പിടിച്ചു മാറ്റി . പിന്നെ അവൻ എന്തോ ദേഷ്യത്തിൽ ഒറ്റൊരു നടത്തമാണ് . രഘു പുറകെ ഓടി . എന്തോ ആലോചിച്ച് ഞാനും അവരുടെ പിന്നിലേ ഓടി .