ഇപ്പോഴും ആ ടെക്നോളജി അവളുടെ തലയിൽ അല്ലാതെ ആരുടെ കയ്യിലും കമ്പ്യൂട്ടർ ലും ഒതുങ്ങില്ല.. കാർത്തി.
ഒരു പക്ഷേ ആരോ ഹെല്പ് ചെയ്യണ്ടെന്ന് അവൾ അറിഞ്ഞാൽ..
അത് മതി അവിടെ ഉള്ളവർക്കു അത്രയും തലവേദന ഉണ്ടാകാൻ..
അവളുടെ കൂട്ടുകാരി ആയത് കൊണ്ടു പറയുവല്ല.
ഷീ ഈസ് എക്സ്ട്രാ ഓഡിനറി ഇന്റാൾജിന്റ ഗേൾ.”
കാർത്തികയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി.. DF ന്നോട്… ഏതു സ്‌പെക്ട്രം ആണോ നീ അവിടെ അളക്കാൻ യൂസ് ചെയ്തത്.. അത് 23min തോറും ഇജക്റ്റ് ചെയ്തു കൊണ്ടു ഇരിക്ക്..
റിപ്ലൈ കിട്ടുന്നവരെ.
എന്ന് പറഞ്ഞു ഫോൺ വെച്ച്.
അനിരുധ് ന്നേ നോക്കിയിട്ട് നമുക്ക് ഇറങ്ങാൻ ടൈം ആയി ഡാ..
എന്ന് പറഞ്ഞു.
അപ്പൊ തന്നെ കാർത്തികയും ഞാനും ഉണ്ടെന്ന് പറഞ്ഞു.. കൊച്ചിനെ അമ്മ നോക്കിക്കോളും എന്ന് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്ന് എന്റെ മറുപടി ക്ക് വേണ്ടി.
എന്ത് പറയണം എന്ന് ഞാനും നിശബ്ദൻ ആയി.
“കാർത്തിക.. ഇത്.. അപകടം കൂടിയ.”
“എന്തായാലും ഞാൻ വരും കാർത്തി.
നീ ഇല്ലാതെ ഒരു നിമിഷം എനിക്ക് ചിന്തിക്കാൻ കഴിയില്ല.”
പിന്നെ കാർത്തി ഒന്നും പറഞ്ഞില്ല.
എല്ലാം പാക്ക് ചെയ്ത കൊണ്ടു ഇരുന്നു.
അനിരുധ് ന്ന് ഒന്നും എടുക്കാൻ ഇല്ലായിരുന്നു.. അവനും അവരുടെ കൂടെ ഇറങ്ങി.. അപ്പോഴേക്കും കാർ വന്നിരുന്നു.
കുഞ്ഞിന് ഒരു ഉമ്മയും കൊടുത്ത ശേഷം കാർത്തി എല്ലാവരെയും നോക്കി എന്നിട്ട് ഇറങ്ങാൻ നേരം.
അതാ ജ്യോതിക വന്നു..
എന്താണ് എന്നുള്ള രീതിയിൽ അവൾ നോക്കി നിന്ന്.
അനിരുധ് ആ ടൈം ലും അവളെ ഒന്ന് ചൂട് ആകാം എന്ന് കരുതി.