Obsession with Jenni 7
Author : Liam Durairaj | Previous Part
ഫിജോയെ പറ്റി കൂടുതൽ അറിയാൻ അനുരാധ പറഞ്ഞിട്ടു വന്നതായിരുന്നു സൈമണും അയാളുടെ ടീമും…
സൈമൺ :നിയാസ് ജോമൻ്റെ വലംകൈ ആയിരുന്ന സുൽഫിയുടെ മകൻ..2കൊലകേസ് ഉൾപ്പെട്ടാവൻ 6 മാസം തികച്ചും ജയിലിൽ കിടന്നിട്ടില്ല…
അനുരാധ:നിങ്ങളുടെ ടീമിന് ഡിപ്പാർട്മെൻ്റ് കൊടുക്കുന്ന ഹെപ്പ് വെച്ച് ഇവനെ പോലെ ഒരുത്തനെ ഒന്നും ചെയ്യൻ കഴിഞ്ഞില്ലേ…
സൈമൺ :ഈ ടീമിൻ്റെ പേരിൽ നടന്നത് മുഴുവൻ ഫിജോയുടെ പ്ലാൻ ആയിരുന്നു മേഡം..ഞങ്ങൾക്കു വേണ്ടവരെ അവൻ പിടിച്ചു തരും കൊല്ലണ്ടവരെ അവൻ കൊല്ലും…
മൂർത്തിയുടെ കൈയിൽ നിന്നും ഒരു ഫയൽ വാങ്ങി സൈമണും കൊടുത്തു കൊണ്ട് അനുരാധ പറഞ്ഞു…
അനുരാധ : മുകളിൽ നിന്നുള്ള ഓഡറാണ് ഫിജോയെ എൻകൌണ്ടർ ചെയ്യാൻ…
സൈമൺ :ഞങ്ങൾ എങ്ങനെ ചെയ്യും മേഡം…
പെട്ടന്ന് ഡോർ തള്ളി തുറന്നു സജീവ് അങ്ങോട്ടേക്ക് കയറി വന്നു..എല്ലവരും കസേരയിൽ നിന്നും എഴുന്നേറ്റു അയാളെ സല്യൂട്ട് ചെയ്തു…
സജീവ് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു..പുറത്തുനിന്നാരുന്ന ഒരു പയ്യനെ അകത്തേക്കും വിളിച്ചു…
സജീവ്: നിങ്ങൾ ആരും ഒന്നും ചെയ്യണ്ട..ഇത് കാർത്തിക് ഫിജോയുടെ കാര്യം ഇവൻ നോക്കിക്കൊള്ളൂ..
കാക്കി പാന്റ് വെള്ള ടി ഷർട്ടും ആയിരുന്നു കാർത്തിക്കിന്റെ വേഷം..എന്നൽ കാർത്തിക് സൈമണേ കണ്ടഭാവം കാണിച്ചില്ല..ഞങ്ങളുടെ മുന്നിൽ പേടിച്ചുനിന്ന പയ്യനല്ല അവൻ എന്ന് അയാളുടെ ടീമിനു മനസിലായി…