ഞാൻ അബൂനക്കല പോവുകയാ…
എന്തേ പെട്ടന്ന്…
ഇന്നലെ നമ്മൾ കണ്ട റംഷാദിനെ കാണാൻ പോവുകയാ…
വൈകുമോ…
അറിയില്ല…ഞാൻ നോക്കട്ടെ…
ഒറ്റക്കാണോ…
അല്ല… അനുവും സയിതും ശിഹാബും ഉണ്ട്…
പോയിട്ട് വാ…
ശെരി…
വന്നാൽ വൈകിയാലും വിളിക്കണേ…
ശെരി…
ഫോൺ കട്ട് ചെയ്തു. റേഡിയോ ഓൺ ചെയ്തു 98.6 വെച്ചു കൊണ്ട് എന്നെ നോക്കി
ശിഹാബ് : ആരെയാ വിളിച്ചത്…
മേഡത്തെ…
സയിദ് : നിന്റെ മേഡത്തിനു ഞങ്ങളെ ഒക്കെ അറിയുമോ…
അറിയാതെ പിന്നെ… നിങ്ങൾ റൂമിൽ വരുന്നതല്ലേ…
റോഡിന്റെ സ്പീഡ് ലിമിറ്റ് അനുസരിച്ചു വണ്ടി മുന്നോട്ട് നീങ്ങി ശിഹാബും ലൊക്കേഷനും പറഞ്ഞപോലെ ഇരുപതിരുപത്തിയഞ്ചു മിനുറ്റ് കൊണ്ട് ഞങ്ങൾ ലൊക്കേഷനടുത്തെത്തി
അൽപ്പം ഇരുൾ നിറഞ്ഞ പ്രദേശം മതിലുകൾക്ക് പുറമെ പെട്ടിക്കടപോലെ ഫിക്സ് ചെയ്തിരിക്കുന്ന തീരേ ചെറുതും അല്പം വലുതുമായ ക്യാബിനുകൾ ഫോൺ എടുത്തു റംഷാദിനെ വിളിച്ചു ഫോൺ റിങ് ചെയ്തുകൊണ്ടിരിക്കെ തലേദിവസം അവന്റെ കൈയിൽ കണ്ട യൂകോൺ ഷെഡിൽ നിർത്തിയത് കണ്ട് വണ്ടി സൈഡാക്കി
എവിടെയാ…
ഞാൻ റൂമിലുണ്ടിക്കാ…
ഞാൻ നിന്റെ ലൊക്കേഷനിൽ ഉണ്ട്…
ആണോ… (ചോദ്യത്തോടൊപ്പം മീഡിയം സൈസ് ഉള്ളോരു പെട്ടിയുടെ ഡോർ തുറന്നവൻ പുറത്തേക്കിറങ്ങി വരുന്നത് കണ്ട് ഫോൺ വെച്ചു വണ്ടിയിൽ നിന്നിറങ്ങി)
ലൊക്കേഷനിൽ എന്ന് പറഞ്ഞിട്ട് അവന്റെ മുറിക്കരികിൽ നിൽക്കുന്നത് കണ്ട അവൻ പെട്ടന്ന് മുഖത്തുവന്ന പരിഭ്രമം മറച്ചുവെച്ചു കൊണ്ടരികിലേക്ക് വരവേ അനുവിനെ കണ്ട്
നീ എപ്പോ വന്നു…
ഞാൻ ഇപ്പൊ രണ്ടാഴ്ചയോളമായി…