ഞാൻ ഇപ്പൊ വരാം…
വണ്ടിയിൽ നിന്നിറങ്ങി അവനരികിൽ ചെന്നു
ഡാ…
തല ഉയർത്തി നോക്കിയ അവൻ സിഗരറ്റ് നിലത്തിട്ടു ചവിട്ടി എഴുനേറ്റ് അടുത്തേക്ക് വന്നു സന്തോഷത്തോടെ കെട്ടിപിടിച്ചു
ഇക്കാ…
ഇക്കയെന്താ ഇവിടെ മെനഞ്ഞാന്ന് വീട്ടിൽ വിളിച്ചപ്പോ ബിചൂന്റെ കല്യാണമുണ്ടെന്നൊക്കേ പറയുന്ന കൂട്ടത്തിൽ ഇക്ക നാട്ടിലുണ്ടെന്നാണല്ലോ പറഞ്ഞേ…
ഞാൻ ഇന്ന് വന്നേ ഉള്ളൂ… എന്താ നിന്റെ വിശേഷം…
സുഖമാണിക്കാ…
ആശാന്റെ മോന്റെ മോളെ കല്യാണത്തിന് നിന്റെ ഉമ്മയും ഉപ്പയും മോളും ഉണ്ടായിരുന്നു അന്നാ ഞാൻ നിന്റെ ഭാര്യയേം മോളെയും കാണുന്നെ… മോള് നിന്നെപ്പോലെ തന്നെയുണ്ട്…
മ്മ്… എല്ലാരും പറയും…
അവൾക്കിപ്പോ ഒരു വയസ്സ് കഴിഞ്ഞില്ലേ…
ആ… ഒന്നര കഴിഞ്ഞു…
നീ വന്നിട്ട് രണ്ടുവർഷം ആകാൻ പോകുവല്ലേ… നാട്ടിൽ പോണില്ലേ…
പോണം…
അവന്റെ പറച്ചിലിൽ എവിടെയോ ഒരു സങ്കടം പോലെ തോന്നി ആ സംസാരം തുടരേണ്ടെന്നു കരുതി
എന്തെങ്കിലും കുടിച്ചോണ്ട് സംസാരിക്കാം… ഞാൻ വണ്ടിയൊന്ന് ഓഫാക്കട്ടെ…
അവന്റെ മറുപടി കാക്കാതെ വണ്ടിയിൽ ചെന്ന് നൂറയോട് വരാൻ പറഞ്ഞ് വണ്ടി ഓഫ് ചെയ്ത് റോഡിനു മറുവശത്തെ കോഫി ഷോപ്പ് ലക്ഷ്യമാക്കി നടന്നു മൂന്നു കാപ്പിച്ചിനോ ഓർഡർ ചെയ്ത് അരമതിലിൽ ഇരുന്ന എനിക്കരികിൽ എന്നെ തൊടാതെ നൂറയും മറുവശത്തായി അവനും ഇരുന്നു
എടാ… ഇത് നൂറ ഏന്റെ ഓണറാ… ഇത് റംഷാദ് ഏന്റെ അനിയനെ പോലെ യാ…
അവൻ എന്നെയൊന്നു നോക്കിയശേഷം നൂറയെ നോക്കി ചിരിച്ചു നൂറയും അവനോട് ചിരിച്ചു
ഇക്ക ഒരുപാട് മാറി… നാട്ടിലായിരുന്നപ്പോ ലുങ്കി മാത്രം ഇട്ടുകണ്ട ഇക്കയെ ഈ വേഷത്തിൽ കണ്ടപ്പോ പെട്ടന്നെനിക്ക് വിശ്വസിക്കാൻ പറ്റിയില്ല… എന്തായാലും അടിപൊളിയായിട്ടുണ്ട്…