എന്ത് പറ്റി…
അവന്റെ നാക്ക് ശെരിയല്ല… അവനെന്നോട് മോശമായി സംസാരിച്ചു… ഇനി ഏതായാലും വേറെ ആൾക്ക് ഫ്രീവിസ കൊടുത്തു നിർത്തണ്ട… നാളെ ഇന്റർവ്യൂ വെച്ചിട്ടുണ്ട് പറ്റിയ ഒരാളെ സെലക്റ്റ് ചെയ്തു മാസശമ്പളതിന് നിർത്താം…
അതൊക്കെ നീ നിന്റെ ഐഡിയ പോലെ ചെയ്യ്… നീ എപ്പോഴാ ബാക്കി ഏറ്റെടുക്കുന്നെ…
വരുന്ന മാസം ചെക്കന്റെ കല്യാണമാ അതൊന്നു കഴിഞ്ഞോട്ടെ…
ശെരി… അതികം വൈകണ്ട… അങ്ങോട്ടൊക്കെ നമ്മൾ നോക്കിയിട്ട് തന്നെ കാലങ്ങളായി… അവർ തരുന്ന കണക്കും അവർ തരുന്ന ലാഭവും അല്ലാതെ അവിടുത്തെ അവസ്ഥയെന്താണെന്നു പോലും അറിയില്ല…
എന്തായാലും ഉദ്ഘാടനം കഴിഞ്ഞ് ഞാൻ സൗദിക്ക് പോകുന്നുണ്ട് ഉപ്പയും ഉമ്മയും പെങ്ങളും ഉംറ ചെയ്യാൻ മക്കക്ക് വരുന്നുണ്ട്… അതിന്റെ കൂടെ കിട്ടുന്ന സമയം അവിടുത്തെ കാര്യം നോക്കാം…
ശെരി…
വേറെ എന്താണ് വിശേഷം…
സുഖം…
ഉദ്ഘാടനത്തിന് വരില്ലേ…
ഞാൻ വരണോ… എനിക്കിവിടെ കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു…
ബാബയും ഇവിടെ ഇല്ലാത്തതാ അതുകൊണ്ട് എന്തായാലും വരണം… ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരെയൊക്കെ കൂട്ടിയിട്ടു വാ…
ശെരി ഞാൻ വരാൻ ശ്രെമിക്കാം…
ശ്രെമിച്ചാൽ പോര… വന്നേ പറ്റൂ… ഫ്രണ്ട്സിനെയും കൂട്ടണം…
വരാം…
ഇത്തിരി സമയം കൂടെ സംസാരിച്ചു ഫോൺ വെച്ചു അഷറഫ്ക്കാനേ പുറത്തേക്ക് വരാൻ കൈകൊണ്ട് കാണിച്ചു ഇക്കാനെ കൂട്ടി വണ്ടിയിൽ ചെന്നിരുന്നു
എന്താ ചെക്കന്മാരെ അവസ്ഥ…
രണ്ടാളും നല്ലോണം പണിയെടുക്കുന്നുണ്ട് എല്ലാ ഐറ്റംസും ഉണ്ടാക്കാനും അറിയാം… നല്ല താല്പര്യത്തോടെയാണ് ജോലിചെയ്യുന്നത്… ഭാഷയാണ് അവർക്ക് ആകെ ഉള്ള പ്രശനം അതിൽ തന്നെ ഓർഡർ എടുക്കുന്നതൊക്കെ അവരീ ഒരാഴ്ച്ചകൊണ്ടുതന്നെ പഠിച്ചു…