ശെരി… നിനക്കെന്തേലും വാങ്ങണോ…
തേൻ മൊഴി : എനിക്കൊന്നും വേണ്ട പോയിട്ട് വരാൻ നോക്ക്…
പിള്ളേരെല്ലാം വന്നതും രണ്ട് വണ്ടിയിലും പിന്നിലെ ഡോർ ചൈൽഡ് ലോക്ക് ചെയ്തു
അഫി ചാന്ധിനിയെ അവളുടെ കൂടെ ചെല്ലാൻ വിളിച്ചതിനാൽ നൂറ ഏന്റെ കൂടെ വന്നു
വണ്ടി സ്റ്റാർട്ട് ചെയ്തു എ സി ഓൺ ചെയ്തു ഫോണിൽ ബ്ലൂട്ടൂത്ത് കണക്ട് ചെയ്തു രാം ചരൻ സിനിമയിലെ തെലുങ്ക് പാട്ട് വെച്ചു പിള്ളാര് ഞാൻ ചെയ്യുന്നത് നോക്കിയിരിപ്പുണ്ട് വണ്ടി നീങ്ങി തുടങ്ങിയതും ആകാംഷയോടെ അവർ പുറത്തെ കാഴ്ചകൾ നോക്കുകയും പരസ്പരം പറയുകയും ചെയ്യുന്നുണ്ട് വിൻഡോക്ക് അടുത്തുനിൽക്കാനുള്ള അവരുടെ അടിപിടി കണ്ട് സൺ റൂഫ് ഓപ്പൺ ചെയ്തു അതോടെ അവരുടെ നോട്ടം അങ്ങോട്ടായി
അവരുടെ ശ്രെദ്ധ പുറത്തേക്കാണെന്നു കണ്ട് നൂറയുടെ കൈ പിടിച്ചു ഗിയറിനു മേൽ വെച്ച് അവളുടെ കൈക്ക് മേൽ കൈവെച്ചു അവൾ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ചു അവളുടെ കൈയിൽ തലോടിയും വിരലുകൾ കോർത്തും ഗ്രാമം കടന്നു പുറത്തേക്ക് നീങ്ങി ഇടയ്ക്കിടെ അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ടെന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്
ഗ്രാമം കടന്നു ടൗണിലേക്ക് പോയി ആദ്യം തന്നെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനിരുന്നു കുട്ടികൾ ആദ്യമായാണ് ഹോട്ടലിൽ വരുന്നതെന്ന് അവരുടെ ചേഷ്ടകളിൽ നിന്നും മനസിലായി ഭക്ഷണം കഴിച്ച് ഇറങ്ങി എല്ലാർക്കും ഐസ് ക്രീം വാങ്ങി അത് കഴിക്കുന്ന പിള്ളേരുടെ ആർത്തി കണ്ടപ്പോ സങ്കടം തോന്നി
എല്ലാർക്കും ഡ്രെസ്സും വാങ്ങി കടയിൽ കയറി ഫുട്‌ബോളും ക്രിക്കറ്റ് ബാറ്റും ബോളും സ്റ്റെമ്പും ഡിസ്‌കും റിങ്ങും മൂന്നു സൈസിലുള്ള സൈക്കിളും വാങ്ങി ഇറങ്ങി സൈക്കിൾ ഓട്ടോ പിക്കപ്പിൽ കയറ്റി കുറച്ച് ചോക്ലേറ്റും കൂടെ വാങ്ങി ചാന്ധിനിയുടെ വീട്ടിലേക്ക് തിരിച്ചു