പുറത്തേക്കിറങ്ങി വന്ന എന്നെ കണ്ട് ഓടാൻ തുടങ്ങിയ അവരെ ചിരിയോടെ അടുത്തേക്ക് വിളിച്ചതും അവർ മടിച്ചു മടിച്ച് അരികിലേക്ക് വന്നു ചാന്ധിനിയുടെ മകനെ എടുത്തു മടിയിൽ ഇരുത്തി
എന്താ പേര്…
ചരൺ…
കുട്ടികൾ അത്ഭുതതോടെ എന്നെ നോക്കി നിൽക്കെ എല്ലാരോടും പേരൊക്കെ ചോദിച്ചു പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി പുറത്തേക്ക് വന്ന അഫി എന്നെനോക്കി
ഇവരോട് കൂട്ടായോ…
പിന്നെ… നീ പോയി ചാവിയെടുത്തിട്ടു വാ ഇവർക്ക് വണ്ടിയിൽ കയറണം പോലും… നമുക്കിവരെ കൂട്ടി ഒന്ന് കറങ്ങിയിട്ടു വരാം…
അവൾ അകത്തു പോയി ചാവിയുമായി വന്നു ഞങ്ങൾ വണ്ടിയിൽ കയറാൻ പോയതും അതുവരെ മിണ്ടാതിരുന്ന അവളുടെ അച്ഛൻ ഞങ്ങളെ നോക്കി
എവിടെക്കാ…
ഞങ്ങൾ വെറുതെ നാടൊക്കെ ഒന്ന് കാണാൻ…
ഉമാ…
അയാൾ നീട്ടി വിളിച്ചതും അകത്തുനിന്നും അവളുടെ അമ്മ പുറത്ത് വന്നു
അവർക്ക് നാട് കാണണമെന്ന് ചിനുവിനോട് കൂടെ പോവാൻ പറ…
ശെരി…
അവർ അകത്തേക്ക് പോവുമ്പോ പുറത്തേക്ക് വന്ന നൂറയെ നോക്കി
ഞങ്ങളൊന്നു കറങ്ങാൻ പോകുവാ വരുന്നോ…
നൂറ : ഞാനും വരുന്നു…
പിള്ളേരെ അടുത്ത് വീട്ടിൽ ചെന്ന് ചേച്ചിയോടൊപ്പം കറങ്ങാൻ പോകുവാ എന്ന് പറഞ്ഞിട്ട് വരാൻ പറഞ്ഞുവിട്ടു
പുറത്തേക്ക് വന്ന ചാന്ധിനിയോടൊപ്പം തേൻമൊഴിയും ഉണ്ട്
നിന്നെ ചിന്നു എന്നാണോ വിളിക്കുന്നെ…
ചാന്ധിനി : മ്മ്… വീട്ടിൽ അങ്ങനെയാ വിളിക്കുന്നെ…
ഇക്ക അതെടുത്തോ… അവൾ എണ്ടവറിന്റെ ചാവി എനിക്ക് നീട്ടി…
തേൻമൊഴി : നിങ്ങൾ പോയിട്ട് വാ… മാമയും ബാബയും ഒറ്റക്കല്ലേ… ഞാനിവിടെ നിക്കാം…