അഫി : (ദേഷ്യത്തോടെ) മിണ്ടാതിരുന്നു തിന്നുന്നുണ്ടോ അടിച്ചു തലഞാൻ പൊളിക്കും…
അവളുടെ കണ്ണ് നിറഞൊഴുകുന്നത്ത് നോക്കി
അഫി : ഓരോന്നൊപ്പിച്ചു വെച്ചിട്ട് കിടന്ന് മോങ്ങുന്നോ… മര്യാദക്ക് ഭക്ഷണം കഴിക്കെടീ… (അഫിയുടെ അലർച്ച കേട്ട് എല്ലരും ഞെട്ടികൊണ്ടവളെ നോക്കി)
ഭക്ഷണം കഴിച്ചു കൈകഴുകി കൊണ്ടിരിക്കെ മരക്കൊമ്പിൽ ഗരുഡൻ കെട്ടിവെച്ച പ്രിയയുടെ ചേട്ടൻ ഷോൾഡർ വേദനിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങി
എല്ലാവരും ഹിന്ദിയും ഇന്ഗ്ലീഷും കലർത്തി സംസാരിച്ചുകൊണ്ട് കൃഷിയിടം കാണാൻ ഇറങ്ങി പ്രിയ എന്നെ തന്നെ നോക്കുന്നുണ്ട് ഇടയ്ക്കിടെ ഈറനണിയുന്ന കണ്ണുകൾ തുടച്ചുമാറ്റുന്ന അവൾ വലിച്ച് കയറ്റിയ ഡ്രഗിന്റെ എഫക്റ്റ് മാറിതുടങ്ങിയെന്ന് അവളുടെ മുഖത്ത് വന്നു തുടങ്ങിയ ക്ഷീണം വിളിച്ചുപറഞ്ഞു അവളെ നോക്കി
പോയി ഉറങ്ങ്… വൈകീട്ട് ഒരു സ്ഥലം വരെ പോവാനുണ്ട്…
അവളെ ഉറങ്ങാൻ പറഞ്ഞു വിട്ടു എരുമകളുടെ ഫാമിലൂടെ തടിച്ചു കൊഴുത്ത കരിമഷി പോലെ കറുത്ത എരുമകളെയും പോത്തുകളെയും കണ്ടുകൊണ്ട് നടക്കെ
ഇവിടെ പശുക്കളില്ലേ…
ഇല്ല… എരുമകളും പോത്തുകളും ആണ്… എല്ലാം മുറയോ മുറാ ക്രോസോ ആണ്… നല്ലശരീരം വെക്കും നല്ലവണ്ണം പാലും കിട്ടും…
ഞങ്ങളുടെ നാട്ടിൽ എരുമ കുറവാണ്… കൂടുതലും പശുക്കളാണ്… കൃഷി അവിടെ നെല്ലാണ് ഗോതമ്പില്ല…
അച്ഛൻ : പട്ടാളത്തിലായിരുന്നപ്പോ ഞാൻ വന്നിട്ടുണ്ട് കേരളത്തിൽ… ഭംഗിയുള്ള സ്ഥലമാണ്… നാട്ടിൽ കൃഷിയൊക്കെ ഉണ്ടോ…
വീടിനോട് ചേർന്ന് കുറച്ച് കൃഷികളുണ്ട്… പിന്നെ കർണാടകയിലെ കൊടകെന്ന സ്ഥലത്ത് ഒരു കാപ്പി തോട്ടവും നാട്ടിൽ കുറച്ച് വയലുകളും ഒരു ഏല തൊട്ടവും വാങ്ങിയിട്ടുണ്ട്… ഈ പ്രാവശ്യം വയലിൽ നെൽ കൃഷി ചെയ്യണം എന്ന് കരുതുകയാ…