അസ്സലാമുഅലൈക്കും…
വ അലൈകും അസ്സലാം…
കേസാഹെ…
അൽഹംദുലില്ലാഹ് ടീക്ക് ഹേ… ആപ്പ് കേസാഹെ…
ടീക്ക് ഹെ… ആലം ബായ്…കൃഷ്ണ ബായ് കിതർഹെ…
റൂമിലുണ്ട് വീട്ടിലേക്ക് ഫോൺ ചെയ്യുകയാ…
ആ… ജീവികളൊക്കെ ഒക്കെ അല്ലേ…
അതേ… അരിയും എണ്ണയുമൊക്കെ കഴിയാറായി…
സിക്കിന്തർ ഒന്നും കൊണ്ടുതന്നില്ലായിരുന്നോ…
ഇല്ല…
ഇന്നേക്കിവിടെ ഇല്ലേ…
രണ്ട് മൂന്നു ദിവസത്തേക്കുള്ളതുണ്ട്…
നാളെ എത്തിക്കാം… എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി…
ശെരി…
ഫാം ഹൌസ് ക്ലീൻ ചെയ്തോ…
ക്ലീൻ ചെയ്തു പൂൾ കഴുകി വൃത്തിയാക്കി ഇട്ടിട്ടുണ്ട്… വെള്ളം നിറച്ചിട്ടില്ല…
മ്മ്… കൃഷ്ണയെ കൂടെ വിളിക്കാമോ…
ഇപ്പൊ വിളിക്കാം…
അവൻ ബംഗ്ലാവിന് പുറകിലെക്ക് പോയി അല്പം കഴിഞ്ഞു രണ്ടുപേരും വന്നു
സുഖമാണോ കൃഷ്ണാ…
സുഖം… നിങ്ങൾക്കോ…
സുഖം… കുറച്ച് ദിവസം കഴിയുമ്പോ പച്ചക്കറികളുടെയും ചെടികളുടെയും കൊണ്ടുവരും വെച്ചുപിടിപ്പിക്കണം ഞാനും വരാൻ ശ്രെമിക്കാം…
ശെരി…
പരിചയത്തിൽ വീട്ടുജോലിക്ക് നിർത്താൻ പറ്റിയ സ്ത്രീകൾ ഉണ്ടെങ്കിൽ പറയണം…
ശെരി…
വീടും ഫാമും ചെന്നുനോക്കി എല്ലാം റെഡിയാനെന്നുകണ്ടവിടെനിന്നും തിരിച്ചു നൂറയെ വീട്ടിലാക്കി സൂക്കിൽ ചെന്നു ചായയും കുടിചിരിക്കെ അനുവും റംഷാതും പർച്ചേഴ്‌സും കഴിഞ്ഞു വന്നു അവരെയും കൂട്ടി സൂപ്പർ മാർകറ്റിൽ നിന്നും കാർട്ടൂണും എടുത്തു വീട്ടിലേക്ക് വന്നു ഞങ്ങൾ അവനായി കഴിഞ്ഞ ദിവസം വാങ്ങിയ സാധനങ്ങളും അവനും അനുവും വാങ്ങിയ സാധനങ്ങളും പാക്ക് ചെയ്യുന്നതിനിടെ റംഷാതിനു കാൾ വരുന്നതും അവൻ സംസാരിക്കുന്നതും കണ്ടു