വെള്ളിത്തിര 3
Vellithira Part 3 | Author : Kabaninath
[ Previous Part ] [ www.kkstories.com]
ഹോട്ടലിലെ ലോബിയിൽ നിന്നു കൊണ്ട് , ദൂരെ കല്പാത്തിപ്പുഴയുടെ നേർക്ക് നോക്കി , ചായ മൊത്തിക്കുടിക്കുകയായിരുന്നു പൂർണ്ണിമ..
സഹോദരി വേഷങ്ങളും നാത്തൂൻ വേഷങ്ങളുമൊക്കെയാണ് ഇപ്പോൾ സ്ഥിരം..
അഞ്ചെട്ടു വർഷം മുൻപ് ഒരു സിനിമയിൽ നായികയായി നിശ്ചയിച്ചതായിരുന്നു…
പിന്നീട് നായകനായി നിശ്ചയിച്ചിരുന്ന സുദീപ് ഇടപെട്ട് അത് ഇല്ലാതാക്കിയതിൽ കുറച്ചു കാലം ഇടവേള…
പിന്നീട് വീണ്ടും സിനിമയിലേക്ക് വരേണ്ടി വന്നു..
“”ങ്ഹാ… നീയിവിടെ വന്ന് നിൽക്കുവായിരുന്നോ… ?”
സ്വരം കേട്ടതും തിരിഞ്ഞു നോക്കാതെ തന്നെ പൂർണ്ണിമയ്ക്ക് ആളെ മനസ്സിലായി…
ശാന്തമ്മ ബാബു…
ഒരു മുൻ പ്രൊഡക്ഷൻ കൺട്രോളറുടെ ഭാര്യ മാത്രമല്ല, സിനിമാ മേഖലയിലെ കോമഡി ആർട്ടിസ്റ്റു കൂടിയാണ്…
പൂർണ്ണിമ പതിയെ ചായക്കപ്പുമായി തിരിഞ്ഞു…
ശാന്തമ്മ ബാബുവിന്റെ കയ്യിൽ ഒരു ചെറിയ മേക്കപ്പ് മിറർ ഉണ്ടായിരുന്നു..
“” അല്ലാതെന്ത് ചെയ്യും ചേച്ചീ… ഇന്ന് ഞാനും നീലിമയും കൂടിയുള്ള സീനുണ്ടായിരുന്നു…ആ കുട്ടിയില്ലേൽ പിന്നെന്തു ചെയ്യാനാ…? “”
ശാന്തമ്മ ബാബു പൂർണ്ണിമയുടെ അടുത്തേക്ക് നീങ്ങി നിന്ന് , ശബ്ദം കുറച്ചു സംസാരിച്ചു തുടങ്ങി..
“” അഹങ്കാരം… അല്ലാതെന്താ… ?””
പൂർണ്ണിമ അവരുടെ വാക്കുകൾ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു..
“ അറിഞ്ഞിടത്തോളം ഒരു ടെലിഫിലിം പോലും നിർമ്മിക്കാത്തയാളാ പ്രൊഡ്യൂസറ്… പൂത്ത കാശുകാരൻ.. അയാളാ പെണ്ണിനെ കണ്ടു തന്നെയാ കാശിറക്കിയതെന്ന് ഒറപ്പല്ലേ… “”