വന്നിട്ട് കുറേ നേരമായോ…
അങ്ങോട്ട് വന്ന
അച്ചായൻ : ആറുമണിക്ക്തന്നെ എത്തി…
എന്നിട്ടെന്താ വിളിക്കാഞ്ഞേ…
അച്ചായൻ : ഇവര് സമ്മതിക്കാഞ്ഞിട്ടാ…
മൂപ്പൻ : അടിയങ്ങള് വന്നേനു തമ്പ്രാനെ ഉണർത്തെ… തമ്പ്രാനുണരുംവരെ അടിയങ്ങൾ കാത്തു നിക്കൂലെ…
ഏന്റെ മൂപ്പാ… നിങ്ങളിങ്ങനെ എല്ലാത്തിനും അടിയനും തമ്പ്രാനും പറഞ്ഞു കാണുമ്പോ കാണുമ്പോ തമ്പ്രാന്നും വിളിച്ചു തൊഴുത്… ഊരിലെ മക്കള് പോലും എന്നെ തമ്പ്രാന്നു വിളിച്ചു തൊഴുന്നു… ചേട്ടനെന്നും മാമനെന്നും എത്ര പറഞ്ഞു കൊടുത്താലും അവരെന്നെ തമ്പ്രാന്നെ വിളിക്കുന്നുള്ളു…
മൂപ്പൻ : ഞാക്ക് തമ്പ്രാൻ തന്നെയാ… തമ്പ്രാൻ എന്ത് ചൊല്ലിയാലും അടിയങ്ങൾ കേക്കും… അടിയങ്ങളെ ഉയിരും തരും… അടിയങ്ങളെ തമ്പ്രാനല്ലെന്ന് ചൊല്ലല്ലേ…
എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിൽക്കെ
നൂറ : എന്ത് പറ്റി…
അവളോട് കാര്യം പറഞ്ഞു
നൂറ : അവർക്കിഷ്ടമുള്ളത് വിളിച്ചോട്ടെ നീ എന്തിനാ എതിർക്കുന്നെ… നീ പറഞ്ഞത് കേട്ട് അവരെ മുഖം നോക്ക്…
(ചിരിയോടെ അവരെ നോക്കി) നിങ്ങൾക്കിഷ്ടമുള്ളത് വിളിച്ചോ… ഇനി നിങ്ങളാരെന്തു വിളിച്ചാലും ഞാനൊന്നും പറയില്ല…
നൂറ പറഞ്ഞതിനാലാണെന്നു മനസിലായതിനാലാവം അവർ നൂറയെ കൈകൂപ്പി തൊഴുതു
മൂപ്പൻ : തമ്പ്രാട്ടിക്ക് മഹാദേവൻ തുണയുണ്ടാവും നന്നായിരിക്കട്ടെ…
അവളെ മനസ്സറിഞ്ഞനുഗ്രഹിക്കുന്ന അവരെ നോക്കി
അവരെ ഒന്ന് നോക്കി അച്ചായനെ മാറ്റിനിർത്തി
അവര് ഭക്ഷണം കഴിച്ചോ…
എവിടുന്ന്… വന്നപ്പോ മുതൽ ഒറ്റ നിപ്പാ… ഇരിക്കാൻ പറഞ്ഞിട്ടുകൂടെ കേട്ടില്ല… പച്ച വെള്ളം പോലും കുടിച്ചില്ല…