നെഞ്ചിന്റെ താളത്തിൽ മാറ്റമേതുമില്ലെങ്കിലും ഉറക്കത്തിനിടയിൽ നെഞ്ചിൽ ചുംബിക്കുകയും അമർത്തികെട്ടിപിടിക്കുകയും എന്തോ പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന അവളെ ചേർത്തുപിടിച്ചു ഉറക്കത്തിലേക്ക് വീണു
കുളിരുള്ള പ്രഭാതത്തിൽ കാടിന്റെ സംഗീതം കേട്ടുകൊണ്ട് ഉറക്കമുണർന്നു നെഞ്ചിൽ പറ്റികിടന്നുറങ്ങുന്ന നൂറയെ ചേർത്തുപിടിച്ചു കണ്ണുകളടച്ചു വീണ്ടും കണ്ണ് തുറക്കേ എങ്ങും വെളിച്ചം പടർന്നിരിക്കുന്നു മുഖത്തേക്ക് നോക്കി കൈക്കുള്ളിൽ കിടക്കുന്ന നൂറയെ നെഞ്ചിലേക്കിറുക്കി
സ്വബാഹൽ ഹൈർ നൂറാ…
സ്വബാഹ്നൂർ മജ്നൂ…
ഉണർന്നു കുറേ സമയമായോ…
കുറച്ച്…
വിളിക്കാഞ്ഞതെന്തേ…
ഉറക്കം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല…
അവളെ ഇറുക്കെ പിടിക്കേ
മെല്ലെ മജ്നൂ… എനിക്ക് മൂത്രമൊഴിക്കാൻ പോണം…
കൈ വിടർത്തിയതും അവൾ എഴുനേറ്റ് ബാത്‌റൂമിലേക്കോടി…
കഴുകിയ മുഖത്തുടച്ചു ചിരിയോടെ തിരികെ വരവേ കണ്ണുകൾ മേശക്ക് നേരെ നീണ്ട അവൾ ഒരുനിമിഷം തറഞ്ഞുനിന്നു
എന്ത് പറ്റി നൂറാ സ്വപ്നത്തിൽ കണ്ട പൂക്കൾ കണ്ണിൽ കണ്ടുവോ…
മജ്നൂ… നിനക്കെങ്ങനെഅറിയാം…
ഞാനും കാണാറുണ്ട് നൂറാ നീ കാണാറുള്ള അതേ സ്വപ്നം…
ഓടിവന്നു നെഞ്ചിലേക്ക് വീണ അവൾ കരഞ്ഞുകൊണ്ട് ഇറുക്കെ കെട്ടിപിടിച്ചു
മജ്നൂ…
അവൾ നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്നു
നൂറാ നിനക്ക് പൂക്കൾ വേണ്ടേ…
വേണം… താ…
കൈ നീട്ടി മൃതുലമായി പൂക്കൾ വാരി അവൾക്ക് നേരെ നീട്ടി നെഞ്ചിൽനിന്നിറങ്ങാതെ കൈനീട്ടി അവളതു വാങ്ങി മൂക്കിലേക്ക് ചേർത്ത് നീട്ടി ശ്വാസമെടുത്തു