വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

കർണാ…

അവൻ വേകം കൂട്ടി മുന്നോട്ട് കുതിച്ചു വഴിയില്ലാത്ത കാട്ടിലൂടെ മുന്നോട്ട് കുതിക്കുന്ന അവന് പുറത്തിരിക്കെ കാറ്റ് നക്നമായ നെഞ്ചിൽ തഴുകി കടന്നു പോയികൊണ്ടിരുന്നു

കടിഞ്ഞാണിൽ പിടിച്ച് ചെറുതായി വലിച്ചു

കർണാ…

അവൻ പതിയെ നിന്നു നിലത്തിറങ്ങി ഉണങ്ങിയ വലിയ ഇലകളിൽ ചുള്ളികമ്പു കുത്തി പാത്രം പോലെ ഉണ്ടാക്കി പൂക്കളിറുത്തു നിറച്ച് മുകൾ ഭാഗം കൂടെ ഇലകളാൽ പൊതിഞ്ഞു കർണനുമേൽ തിരികെ കയറി മുണ്ടിന്നാൽ പൂവിൽ പൊതിയെ പൊതിഞ്ഞുപിടിച്ചു കർണാ സമയമില്ല അവളുണരും മുൻപവിടെയെത്തണം

ചിനച്ചു കൊണ്ടവൻ അതിവേകം മുന്നോട്ട് കുതിക്കെ പൂക്കൾ പറന്നുപോവാതിരിക്കാൻ മുണ്ടുകൊണ്ട് പൊതിഞ്ഞുപിടിച്ചു

മുറ്റത്തെത്തിയതും അവനുമുകളിൽ നിന്നിറങ്ങി അവന്റെ കടിഞ്ഞാണും മറ്റുമഴിച്ചു മാറ്റി

ചെല്ല്…

അവൻ തല കുലുക്കി കുഞ്ചിരോമങ്ങൾ പറത്തി തന്റെ സന്തോഷമറിയിച്ചു പ്രിയപെട്ടവൾകരികിലേക്ക് പോയി

അകത്തേക്ക് കയറി ചെല്ലുമ്പോഴും രണ്ടുപേരും ജാഗ്രതയോടെ വാതിലിനുമുന്നിൽ കാവലുണ്ട്

ശബ്ദമുണ്ടാക്കാതെ വാതിലിൽ തുറന്ന് അകത്തുകയറി പൂവ് പൊതിഞ്ഞതിനു മുകളിലെ ഇലയെ മാറ്റി മേശക്ക് മുകളിൽ വെച്ച് വാതിലിൽ ലോക്ക് ചെയ്തു ഹെയർബാന്റ് അഴിച്ച് മുടിയൊന്നുകുടഞ്ഞ ശേഷം പുതപ്പിനുള്ളിലേക്ക് കയറികൊണ്ട് അവളുടെ കൈയിൽ നിന്നും തലയിണയും ഷർട്ടും എടുത്തുമാറ്റി നക്നമായ നെഞ്ചിൽ മുഖമിട്ടുരച്ചുകൊണ്ടവൾ ഒന്നുകൂടെ ചേർന്ന് കിടന്നു

ഇടം കൈ അവളുടെ തലക്കടിയിലൂടെയിട്ട് ഇരു കയ്യാലും അവളെ പൊതിഞ്ഞു പിടിച്ച് കിടക്കെ ദേഹത്തു പെർഫ്യൂംമുക്ളുടെ ഗന്ധമില്ലാത്ത അവളുടെ ഗന്ധം മൂക്കിലേക്കടിച്ചു കയറി

Leave a Reply

Your email address will not be published. Required fields are marked *