വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

പറ… നീയൊക്കെ ഏതാ… എന്താ സ്കീം…

ഭയമേനുമില്ലാതെ അവനെന്റെ കണ്ണിലേക്കു നോക്കിനിൽക്കേ വശത്തായി ഉള്ളവന്റെ വിരൽ ട്രികറിലമർന്നു പാഞ്ഞുവന്ന ബുള്ളറ്റ് കട്ടാനയുടെ കവറിൽ തട്ടി നിലത്തേക്ക് വീണത് അവനിലൊരു ഞെട്ടലുണ്ടാക്കി എങ്കിലും ഭയമില്ലാതെ നിൽക്കുന്ന അവനെനോക്കി

പറ… ആരാ അയച്ചേ…

അവനൊരു പുച്ച ചിരിയോടെ നോക്കെ പല വശങ്ങളിൽ നിന്നായി ഏറുന്ക്ഷത്രങ്ങൾ പറന്നു വരുന്നതറിഞ്ഞു കാട്ടാനയുടെ കവർ നിലത്തേക്കിട്ട് തിരിഞ്ഞുനോക്കാതെ ഓരോന്നും പിടിച്ചു താഴെക്കിട്ടു

അനങ്ങിയാൽ ആദ്യമിവനെ അറുക്കും… പറ എന്താ സ്കീം ആരയച്ചതാ…

കണ്ണിൽ ഭയത്തിന്റെ കാണികപോലുമില്ലാതെ അവനെന്റെ കണ്ണുകളിലേക്ക് നോക്കി

നീ ഏതാ… ആരാ നിന്നെ അയച്ചേ…

നീ ഏന്റെ വാളിൻ തുമ്പിലാ… ചോദ്യം എന്റേത്… എങ്കിലും പറയാം ഞാൻ ഷെബിൻ അഹമ്മദ്…

അവന്റെ കണ്ണിൽ ഞെട്ടലും ഭയവും നിറഞ്ഞു. ഞെട്ടൽ മാറും മുൻപ് അതിവേകം വന്ന വാഹനങ്ങളുടെ ലൈറ്റിൽ എല്ലാരും തെളിഞ്ഞു നിൽക്കെ എൻണ്ടവറിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്നും ഡോർ തുറന്ന് ധൃതിയിൽ ഇറങ്ങിയവനെ കണ്ട് അവന്റെ കഴുത്തിൽ നിന്നും വാൾ മാറ്റി ഉറയിലേക്കിടുമ്പോയേക്കും അവൻ അരികിലെത്തി

ഭായ്… നിങ്ങളായിരുന്നോ… നമ്മുടെ പിള്ളാരാ ഭായ്…

മ്മ്… നീ ഇപ്പൊ വന്നത് നന്നായി… ഇവൻ വാ തുറക്കുന്നില്ല… ഇത്തിരി കൂടെ കഴിഞ്ഞിരുന്നേൽ ചിലപ്പോ ഞാനറുതേനെ…

ഭായ് യെ ഈ സമയത്ത് പ്രതീക്ഷിച്ചില്ലല്ലോ… അതാ പെട്ടന്ന് അവർ ആളറിയാതെ

അത് വിടെടോ…

അപ്പോയെക്കും അവൻ നിലത്തുനിന്നും വാളിന്റെ ഉറ എടുത്തുതന്നതിലേക്ക് വാളിട്ടു ഡോർ തുറന്ന് വാൾ അകത്തേക്കിട്ടു അവനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *