ഈ ഒറ്റത്തുണി നനഞ്ഞെന്റെ ദേഹത്തൊട്ടിനിൽക്കും മജ്നൂ… എനിക്ക് നാണമാവും…
ഞാൻ ഇപ്പൊ നിന്റെ ദേഹത്തു നോക്കില്ല നൂറാ…
അവളെ എടുത്തു കരയിലേക്ക് നടന്നു അവളെന്റെ തോളിൽ തലചാഴ്ച്ചു കിടന്നു
നൂറാ നിനക്ക് വാള് പിടിക്കാനറിയുമോ…
ഇല്ല…
ഞാൻ കാണിച്ചുതരട്ടെ…
മ്മ്…
കർണാ…
കുവക്കരികിൽ മുട്ടിയിരുമി നിൽക്കുന്ന കർണൻ അരികിലേക്ക് വന്നു അവന്റെ പുറത്തുറയിലിട്ടുവെച്ച വാളിനെ ഊരിയെടുത്തു നൂറയുടെ വലം കൈയിൽ പിടിപ്പിച്ചു ഇടം കയ്യാൽ അവളുടെ വയറിൽ പിടിച്ചു ചേർന്ന് നിന്നുകൊണ്ട് വലം കയ്യാൽ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് വാള് പതിയെ ചലിപ്പിച്ചു കാണിച്ചുകൊണ്ട് വേകത വർധിപ്പിച്ചു ഏന്റെ കയ്യുടെ താങ്ങില്ലാതെയാണവൾ വാള് വീശുന്നതെന്നു തോന്നിയതിനാൽ അവളുടെ കൈയിൽ നിന്നും പിടിവിട്ടു അതിവേകത്തിൽ വാള് വീശുന്ന അവളെ വിട്ട് പുറകോട്ട് മാറി അഫിയേക്കാൾ വേകത്തിലാണവൾ വാള് വീശുന്നത് ദേഹത്തെ ചുറ്റി കാറ്റുതീർക്കുന്ന വാളിന്റെ അസാമാന്യ വേകം കണ്ടുകൊണ്ട് നിൽക്കെ അവൾ തല ചെരിച്ചനെ നോക്കി
കൈയിലെ വാൾ എനിക്കുനേരെ എറിഞ്ഞു അല്പം മാറി വാളിൻ പിടിയിൽ പിടിച്ചു വാളിനെ ചുഴറ്റി അവളെ നോക്കെ ചിരിയോടെ അവളെന്റെ അരികിലേക്ക് വന്നു
കൊല്ലാൻ നോക്കിയതാണോ…
അതേ… മരിക്കാൻ ഭയമുണ്ടോ മജ്നൂ…
ഇല്ല… കൂട്ടിന് നീ ഉണ്ടാവില്ലേ…
നീയില്ലാതെ ജീവിക്കാൻ എനിക്ക് ഭയമാണ് മജ്നൂ… നിന്റെ കൂടെ ഞാൻ എപ്പോഴുമുണ്ടാവും… മരണത്തിൽ പോലും നിനെഞാൻ തനിച്ചാക്കില്ല…
അവളുടെ ചുണ്ടുകളെന്റെ ചുണ്ടിനെ കവർന്നു…