രജിസ്റ്ററേഷൻ നടത്തിയിട്ടു വന്നാമതി…
ഇക്ക ഇല്ലാതെങ്ങനെ… അല്ലെങ്കിൽ രജിസ്റ്റാരോട് പറഞ്ഞു സെറ്റാക്ക്…
അതിനെന്റെ പേരിലല്ല നിന്റെ പേരിലാ വാങ്ങുന്നെ… നിങ്ങൾ അഞ്ചുപേരും പാട്ട്നേഴ്സ്…
അത് വേണ്ട ഇക്കാന്റെ പേരിൽ മതി…
ഞാൻ പറയുന്നത് കേൾക്ക് നിന്റെ പേരിൽ വാങ്ങിയാൽ മതി നിങ്ങൾ അഞ്ചുപേരും ബോർഡ് മെംബേർസ്… ഇതാണ് ഏന്റെ തീരുമാനം…
മ്മ്…
ഹോസ്പിറ്റലിനാണെന്നാർക്കും മനസ്സിലാവണ്ട ഹോസ്പിറ്റൽ വരാൻ പോവുന്നു എന്നറിഞ്ഞാൽ സ്ഥലത്തിന്റെ വില കൂടും… അതിന് അടുത്തുള്ള കുറച്ച് സ്ഥലങ്ങൾവാങ്ങുന്ന കാര്യം ഞാൻ മാമനോട് പറഞ്ഞിട്ടുണ്ട്… ഹോസ്റ്റലിനുള്ള സ്ഥലവും കോളേജിനുള്ള സ്ഥലവും അതിനധികം ദൂരെയല്ലാതെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്… ഹോസ്പിറ്റലിനടുത്തായി ഒരു ലോഡ്ജിനും കടകൾക്കും ഉള്ള സ്ഥലം കൂടെ നോക്കാൻ മാമനോട് പറയണം…
മ്മ്… ഇക്കാ… ഇപ്പൊത്തന്നെ ഹൈപ്പർ മാർക്കറ്റ്, വർക്ഷോപ്പ്, വീട്, എല്ലാം പണിനടക്കുകയല്ലേ പോരാത്തതിന് ബുക്ക് ചെയ്ത വണ്ടി കളും വയലുകളെ രെജിസ്ട്രെഷനും എല്ലം കൂടെ കഴിയുമ്പോയേക്കും ഫണ്ട് ഷോട്ടല്ലേ… പണിയെല്ലാം ബാക്കിയും…
അതൊന്നും സാരമില്ലെടീ… ഈ മാസം തീരുംവരെ ഒന്ന് പിടിച്ചുനിന്നാൽ മതി… ബാബ പറഞ്ഞത് ഈ മാസം മുതൽ ഭാബ എഴുതിവെച്ച പോലെ ഓരോരുത്തർക്കും ഉള്ളത് ഓരോരുത്തരോട് എടുത്തോളനാ…
എന്നാലും… ഹോസ്പിറ്റലിന്റെയും മറ്റും പണി കൂടെ തുടങ്ങിയാൽ നമ്മളെകൊണ്ട് താങ്ങുമോ മാത്രമല്ല… പണി തീർന്നാലും എക്യുപ്മെൻസ് എല്ലം കൂടെ വലിയൊരു തുക അതും വേണം…എല്ലം കൂടെ അതുകൊണ്ട് മാത്രം നടക്കുമോ…