അഫി : എന്നാലും ആരെയാ കൂടുതലിഷ്ടം…
ഉമ്മ : എനിക്ക് ഏന്റെ ഏഴു പെൺ മക്കളെയും ഒരുപോലെ ഇഷ്ടമാ… ആരോടും കുറവുമില്ല ആരോടും കൂടുതലുമില്ല…
അഫി : അപ്പൊ ഇക്കാനെയോ…
(ഉമ്മ ഏന്റെ തലയിലൊന്നു തലോടി) ഇവനെന്റെ മോനല്ലേ…
ഉമ്മ പുറത്തേക്ക് പോയ പിറകെ ഞാൻ വീണ്ടും ലാപ്പുമെടുത്തിരുന്നതും അഫി വന്ന് തോളിൽ കൈവെച്ചിരുന്നു
ഇക്കാ…
മ്മ്…
എന്നാലും ഞങ്ങളെ അഞ്ചുപേരെ പ്രേമിക്കുന്ന കാര്യം പറഞ്ഞപ്പോ ആരുമെന്താ ഒരെതിരും പറയാതെ സമ്മതിച്ചത്…
അവർക്കൊക്കെ നേരത്തെ അറിയായിരുന്നു…
എന്ത്…
ഞാൻ അഞ്ച് കല്യാണം കഴിക്കുമെന്ന്…
പോ അവിടുന്ന്… ഞാൻ കാര്യമായി ചോദിച്ചതാ…
ഞാനും കാര്യമായി പറഞ്ഞതാ… ഞാൻ അഞ്ചു കല്യാണം കഴിക്കും എന്ന് അവർക്ക് നേരത്തെ അറിയായിരുന്നു… സംശയമുണ്ടെങ്കിൽ നീ ഈ വീട്ടിലെ ആരോട് വേണെങ്കിലും ചോദിച്ചുനോക്ക്… ഞാനവർ പലപ്പോഴായി പറയുന്നത് കേട്ടതാ… പിന്നെ ഞാൻ നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഇത്ത പറയുകേം ചെയ്തു…
എന്നാലും എങ്ങനെ…
ഉപ്പാപ്പക്ക് ഒരു സുഹൃത്തുണ്ടായിരുന്നു ഒരു സൂഫി “ഞാൻ അഞ്ചു കല്യാണം കഴിക്കും കല്യാണത്തിനുമുൻപ് അതിലൊരാൾ ഗർഭിണിയാവും ഗർഭ പാത്രത്തിൽ വെച്ചുതന്നെ കുഞ്ഞു കൊല്ലപ്പെടും” എന്നൊക്കെ അങ്ങേര് പറഞ്ഞതാ… ശെരിക്കും ഞാൻ കാരണമാണ് നമ്മളെ വാവ പോയേ നിന്റെ എല്ലാ സങ്കടത്തിനും ഞാൻ തന്നെയാ കാരണം…
(ഏന്റെ തോളിൽ തല്ലി എന്നെ കെട്ടിപിടിച്ചു) എന്താ പറയുന്നേ… അതൊന്നുമില്ല ഇനി ഞാൻ വാവയെ പറഞ്ഞു സങ്കടപെടില്ല നീയും സങ്കടപെടരുത്…