റിയ : അതേ… അതാ നല്ലത്…
അവിടുന്നിറങ്ങി വഴിയിൽ സുഹൈലിനരികിൽ ചെന്നു സുഹൈൽ റിയയെ നോക്കി
സുഹൈൽ : പ്രമോഷൻ കിട്ടീട്ട് ചിലവൊന്നും തരാതെ ഒതുക്കാൻ നോക്കുവാ അല്ലേ റിയേച്ചീ…
റിയ : എന്താ വേണ്ടേ പറഞ്ഞോ…
സുഹൈൽ : ഒരു പാർട്ടി വെക്ക്…
റിയ : വെക്കാടാ… ഇവരിപ്പോ വൈകീട്ട് എവിടെയോ പോകുവാ മാറ്റന്നാളെ വരൂ അത് കഴിഞ്ഞ് നമുക്ക് വീട്ടിൽ പാർട്ടിവെക്കാം…
സുഹൈൽ : മതി… ഏതോ ബിഹാറി ടീമിനെ എൻകൗണ്ടർ ചെയ്ത് ഐ പി എസ്സും ടീമും രാവിലെ മുതൽ ന്യൂസിൽ നിറഞ്ഞു നിൽപ്പാണല്ലോ… ഐ പി എസ്സിനോടും പറഞ്ഞേക്ക് ചിലവ് വേണമെന്ന്…
റിയ : ഞങ്ങള് രണ്ടാളും കൂടെ തന്നോളം…
സുഹൈൽ : അത് വേണ്ട രണ്ടാളും കൂടെ എന്നും പറഞ്ഞു പിശുക്കാമെന്നു കരുതണ്ട… രണ്ടാളും വേറെ വേറെ തന്നെ തരേണ്ടിവരും…
റിയ : ശെരി… ശെരി… ഇപ്പൊ ചേച്ചീന്റെ കുട്ടി ഇതും കൊണ്ട് സേഫായി പോവാൻ നോക്ക്…
ചിരിയോടെ അവൾ അത് പറഞ്ഞതും അവൻ ചിരിയോടെ എല്ലാരോടും പറഞ്ഞു വണ്ടിയെടുത്തു പോയി
റിയ : ഇച്ചായാ ചെക്കനൊറ്റക്ക് ഇത്രേം പൈസേം കൊണ്ട്… ആരെയെങ്കിലും കൂടെ കൂട്ടായിരുന്നില്ലേ…
ഏന്റെ പെണ്ണേ… പേടിക്കൊന്നും വേണ്ട അവനിതിലും വലുതൊക്കെ കൊണ്ടുപോവുന്നതാ…
അവിടുന്നിറങ്ങി വീട്ടിലേക്ക് തിരികെ ഇത്തയെ കാണണം കുറച്ച് സമയം ആ മടിയിൽ കിടക്കണം എന്ന ചിന്ത മാത്രമായിരുന്നു
ഉപ്പ കോലയിൽ സജിയേട്ടനോട് കത്തിവെച്ചിരിപ്പുണ്ട് വണ്ടിയിൽ നിന്നിറങ്ങിയ എന്നെ നോക്കി
ഉപ്പ : നീ എവിടായിരുന്നെടാ… അവരൊക്കെ കാലത്ത് വന്നിട്ട് നീ ഇവിടില്ല…