അച്ഛൻ കുടിച്ചു ഹോസ്പിറ്റലിൽ ആയി. അവിടുന്ന് അപ്പു അച്ഛനെ ഡി – അഡിഷൻ സെന്ററിൽ ആക്കി… നഗരത്തിലെ വലിയ ഷോറൂമിന്റെ ഗ്രാൻഡ് ഓപ്പണിങ് അപ്പു നിശ്ചയിച്ച സമയത്ത് നടന്നു.വന്നവരും കണ്ടവരും അപ്പുവിന്റെ വളർച്ചയിൽ അത്ഭുതപ്പെട്ടു. അസൂയപ്പെട്ടവരും ആക്കൂട്ടത്തിൽപ്പെടും. അക്ഷരാർത്ഥത്തിൽ ഞെട്ടിയത് സുജ മാമിയും മാളുവുമാണ്.. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടുള്ള പദ്മിനിയുടെയും കുടുംബത്തിന്റെയും വളർച്ച അവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു….
…..
പെട്ടെന്നുള്ള സുജ മാമിയുടെയും മാളുവിന്റെയും സ്നേഹത്തോടെഉള്ള സംസാരവും പെരുമാറ്റവും അപ്പുവും പദ്മിനിയും പ്രേത്യേകം ശ്രെദ്ധിക്കുകയും ചെയ്തു..,..
അപ്പു എല്ലായിടത്തും ഓടിനടന്നു വന്നവരെയെല്ലാം ചിരിച്ചു സ്വീകരിച്ചു….
സുജ മാമിയും മാളുവും പൊങ്ങച്ചം കാണിക്കാൻ വില കൂടിയ സാരിയും ചുരിദാരുമാണ് വാങ്ങിയത്…
പദ്മിനിയാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്…
മാമിയുടെ ബില്ല് അടിക്കാൻ ചെന്നപ്പോൾ ഗീത ചേച്ചി : മാഡത്തിന്റെ ബില്ല് അടിക്കണ്ടന്ന് അപ്പു സർ പറഞ്ഞിരുന്നു….
മാമി : അയ്യേ അത് ശെരിയല്ല ബില്ല് തരൂ കുട്ടി
പദ്മിനി : അത് വേണ്ട സുജേ, ആദ്യമായിട്ട് കടയിൽ വരുന്നതല്ലേ ഇത് എന്റെയും അപ്പുവിന്റെയും ഗിഫ്റ്റ്……
പദ്മിനി ചിരിച്ചു കൊണ്ട് പറഞ്ഞു…
മാമി : എന്നാലും അത് വേണ്ടായിരുന്നു. ഇതിപ്പോ ഒരുപാട് ക്യാഷ് ആയിക്കാണും…..
അത് കേട്ട് കൊണ്ടാണ് അപ്പു അങ്ങോട്ട് വന്നത്…
അപ്പു : മാമി ഇപ്പോൾ അങ്ങനെയൊന്നും ചിന്തിക്കേണ്ട ഇത് നിങ്ങളുടെയും കൂടി കടയല്ലേ അല്ലേ മാളു….