“““എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് നീയൊന്ന് അവിടെവരെ പോയി നോക്ക്…… ഇന്നലെ രാത്രി ഒരു ലോഡ് എം.സാന്റ് കൊണ്ടോയി അടിച്ചിട്ടുണ്ട്, അതിന്റെ മേലെ ഷീറ്റെന്തെങ്കിലും വലിച്ചിടണം””””
“““ഹാ””””
ഞാനൊന്ന് മൂളി
“““എടാ പിന്നേ…. നീ അത് കഴിഞ്ഞ് അമ്മച്ചന്റവിടേക്ക് പോവുന്നോ?””””
എന്റെ അമ്മ വീട്ടിലേക്ക്… അങ്ങ് വയനാട്ടിലേക്ക് പോവുന്നോ എന്നാണ് അച്ഛൻ ചോദിക്കുന്നത്…. പോവണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ എന്നിൽ നിന്ന് രക്ഷപ്പെട്ട് ഒരാൾ രാവിലെ തന്നെ അങ്ങോട്ട് പോയിട്ടുണ്ട്….. ഇനി ഞാനങ്ങോട്ട് കേറി ചെന്നാൽ പുള്ളിക്കാരി എങ്ങനെയാവും പ്രതികരിക്കുക എന്നൊരു പേടി…..
“““ഏയ് ഇല്ലച്ഛാ””””
ഞാനൊരു ഉഴപ്പൻ മട്ടിൽ പറഞ്ഞു
“““എടാ ഞാൻ പറഞ്ഞതെന്താന്ന് വെച്ചാ…. എനിക്ക് എറണാകുളം വരെ അത്യാവശ്യമായിട്ടൊന്ന് പോവണം….. മിക്കവാറും നാളയേ തിരിച്ച് വരു….. നീ ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ടേ””””
ഇതെന്റെ അച്ഛൻ തന്നെയാണോ ഈ സംസാരിക്കുന്നതെന്ന് തോന്നിപ്പോയി… ഒറ്റയ്ക്ക് നിൽക്കണ്ടേന്നൊക്കെ….. വളർന്ന് വലുതായ ശേഷം ഇതുവരെ അച്ഛനെന്നോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല……
“““ഏയ് അത് കുഴപ്പല്ല്യച്ഛാ….. ഞാനിവിടെ നിന്നോളാം””””
“““ഓ….. ബസ് കയറി പോവാനുള്ള മടിയാവും അല്ലേ…… ഒരു കാര്യം ചെയ്യ്, നീ ചെറിയച്ഛന്റെ അവിടെയൊന്ന് കയറിയിട്ട് എന്റെ ഓഫീസിലേക്ക് വാ….. എന്നിട്ടിവിടന്ന് കാറെടുത്ത് പൊയ്ക്കൊ….. അതാവുമ്പോ നാളെ അമ്മേനേം കൂട്ടി വരാലോ””””
“““ചെല്ലടാ….. അമ്മച്ചനും അമ്മാമ്മയും സേതുവുമൊക്കെ നിന്നെ അങ്ങോട്ട് കാണാനേ ഇല്ലാന്ന് പരാതി പറയുന്നുണ്ട്””””